ഞാൻ സ്വയം പ്രതിപക്ഷ നേതാവായി കണക്കാക്കുന്നില്ല: ഗുലാം നബി ആസാദ്
text_fieldsശ്രീ നഗർ: താൻ സ്വയം പ്രതിപക്ഷ നേതാവായി കണക്കാക്കുന്നില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്.
"പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് എത്തിയെന്ന് ഞാൻ കരുതന്നില്ല. കാരണം അതിന് സംസ്ഥാനത്ത് ആദ്യം കുറച്ച് സീറ്റുകൾ നേടണം. എന്റെ ശബ്ദം തികച്ചും നിഷ്പക്ഷമായിരിക്കുമെന്ന് എനിക്ക് പറയാൻ കഴിയും. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് ഞാൻ പ്രവർത്തിക്കില്ല. നല്ലതെന്തായാലും അഭിനന്ദിക്കും. മോശമായാൽ എതിർക്കും. രാജ്യത്തിന് താൽപ്പര്യമുള്ളത് എന്താണെങ്കിലും, ഒരു നാട്ടുകാരൻ എന്ന നിലയിൽ അഭിനന്ദിക്കണം, രാജ്യതാൽപ്പര്യത്തിന് നിരക്കാത്തത് എന്താണെങ്കിലും, ആരായാലും, അവരുടെ പ്രത്യയശാസ്ത്രം പരിഗണിക്കാതെ തീർച്ചയായും എതിർക്കും" - ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാ ദൾ തുടങ്ങിയ പാർട്ടികളുമായി തന്നെ താരതമ്യപ്പെടുത്താൻ കഴിയില്ല. എന്റെ ആശയങ്ങൾ മുൻകൂട്ടി തയ്യാറാക്കിയത് അല്ല.
അത് പൂർണമായും സുതാര്യമാണ്. താൻ തികച്ചും സ്വതന്ത്രനാണ്. അതുകൊണ്ടാണ് തന്റെ അവസാന നാമം ആസാദ് ( സ്വാതന്ത്ര്യം) എന്നായത്. എന്റെ പാർട്ടിക്കും ആസാദ് എന്നാണ് പേര്. എന്റെ പുസ്തകവും ആസാദ് ആണ്. എതിർകക്ഷികളെ ശത്രുവെന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഞങ്ങൾ വെറും എതിരാളികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി എപ്പോഴും നല്ല സുഹൃത്തായിരുന്നു. ആ അർഥത്തിൽ അദ്ദേഹം വിശാലമനസ്കനാണെന്ന് താൻ കരുതുന്നു. ഞാനൊരിക്കലും അദ്ദേഹത്തിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും പാർലമെന്‍റിൽ നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.