വരുണയിൽ സിദ്ധരാമയ്യ തന്നെ മത്സരിക്കുമെന്ന് മകൻ യതീന്ദ്ര സിദ്ധാരാമയ്യ
text_fieldsമംഗളൂരു: ഊഹങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ മകൻ വരുണ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ യതീന്ദ്ര സിദ്ധാരാമയ്യ ശനിയാഴ്ച ഉറപ്പിച്ചു പറഞ്ഞു-ഈ നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരത്തിനില്ല. മാണ്ട്യയിൽ വാർത്ത സമ്മേളനത്തിലാണ് ഈ 43 കാരൻ മനസ് തുറന്നത്.വരുണയിൽ പിതാവിനെ സ്ഥാനാർത്ഥിയായി മനസ്സിൽ കണ്ട് ജനുവരിയിലേ പ്രചാരണം തുടങ്ങി.പാർലമെന്ററി രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തേതാവും എന്ന് 76 കാരനായ സിദ്ധാരാമയ്യ പ്രഖ്യാപിച്ചിരുന്നു.
"ഇത് അച്ഛന് വേണ്ടിയുള്ള ത്യാഗമൊന്നും അല്ല.ആർക്കും അങ്ങിനെ സ്വന്തം മണ്ഡലം ഇല്ലല്ലോ.വോട്ടർമാരുടേതാണ് മണ്ഡലം"-യതീന്ദ്ര പറഞ്ഞു. സ്വന്തം നാടായ വരുണ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ടി.ബസവരാജുവിനെ 58616 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യതീന്ദ്ര പരാജയപ്പെടുത്തിയത്.2013ൽ പിതാവ് നേടിയ 10,199 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്.
സിദ്ധരാമയ്യ സംസ്ഥാനത്തുടനീളം പ്രചാരണത്തിെൻറ തിരക്കിലായതിനാൽ വരുണ മണ്ഡലത്തിൽ നിന്നുള്ള വിജയം ഉറപ്പാക്കാനുള്ള ചുമതല അദ്ദേഹത്തിന്റെ മകൻ ഏറ്റെടുത്തതായി ബന്ധപ്പെട്ടവർ പറയുന്നു. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനാർഥി, അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒറ്റപ്പെട്ടുപോയ സ്വന്തം പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പിൽ പകവീട്ടാൻ കാത്തിരിക്കുകയാണെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.