സോൻഭദ്ര സന്ദർശിക്കാതെ തിരികെയില്ല; യു.പിയിൽ തുടർന്ന് പ്രിയങ്ക
text_fieldsലഖ്നോ: സോൻഭദ്ര വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാതെ താൻ മടങ്ങി പോവില്ലെന്ന് എ. ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ച രാത്രി മിർസാപൂരിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് പ്രവർത ്തകരോടൊപ്പം അവർ താമസിച്ചത്. യു.പി സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ പ്രിയങ്കയുമായി ചർച്ച നടത്തിയെങ്കിലും നിലപാ ടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവർ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം കോൺഗ്രസ് നൽകുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു.
ADG Varanasi, Commissnor Varanasi division and other senior Police & Govt officials leaving Chunar Qila at 1.15 am pic.twitter.com/ceyk4Rg2k0
— Priyanka Gandhi Vadra (@priyankagandhi) July 19, 2019
പ്രിയങ്കയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയും പാർട്ടി പ്രവർത്തകരും താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ വൈദ്യുതിയില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
യു.പി സർക്കാർ എ.ഡി.ജി ഭൂഷൻ, വാരണാസി പൊലീസ് കമീഷണർ അഗർവാൾ എന്നിവരെ ചർച്ചക്കായി അയച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനുള്ള കാരണം വ്യക്തമാക്കുന്നില്ല. തൻെറ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കൃത്യമായ രേഖകൾ പൊലീസ് കൈമാറിയില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ് തടയുകയായിരുന്നു. പൊലീസ് നടപടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.