വ്യോമസേനക്ക് ആദ്യ സി-295 വിമാനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് ആദ്യത്തെ സി-295 ചരക്കുവിമാനം ലഭ്യമായി. തിങ്കളാഴ്ച ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പുതിയവിമാനം വ്യോമസേനയുടെ ഭാഗമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിർവഹിച്ചത്. വ്യോമസേനയുടെ പ്രവർത്തനത്തിന് സഹായകമാവുന്ന വിവിധ സാമഗ്രികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഈ വിമാനം കൂടുതൽ ഉപകരിക്കും.പുതിയ വിമാനം വ്യോമസേനയുടെ ഭാഗമാക്കുന്നതിനൊപ്പം സർവധർമ പൂജയും നടന്നു. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും മുതിർന്ന ഉദ്യോഗസ്ഥരും വിമാന നിർമാതാക്കളായ എയർബസിന്റെ പ്രതിനിധികളും എത്തിയിരുന്നു. സേനയുടെ 11ാം സ്ക്വാഡ്രണിലേക്കാണ് ആദ്യത്തെ സി-295 എത്തുന്നത്. 56 സി-295 ചരക്കുവിമാനങ്ങൾ വാങ്ങാൻ എയർബസുമായി രണ്ടു വർഷം മുമ്പാണ് വ്യോമസേന കരാർ ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.