വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ കോക്പിറ്റിലേക്ക് തിരികെ എത്തുന്നു
text_fieldsന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ രാഷ്ട്ര സേവനത്തിലേക്ക് തിരിച്ചു വരുന്നു. നാലാഴ്ചത്തെ മെഡിക്കൽ ലീവ ് ഉണ്ടായിരിക്കെയാണ് അദ്ദേഹം േജാലിയിലേക്ക് മടങ്ങുന്നത്. ശ്രീനഗറിലെ തെൻറ സ്ക്വാഡ്രണിലേക്ക് തന്നെ തിര ികെ പ്രവേശിക്കണമെന്നാണ് അദ്ദേഹത്തിെൻറ ആഗ്രഹം.
അവധി അനുവദിച്ചിട്ടും ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങാൻ തയാറാകാതിരുന്ന അഭിനന്ദൻ തെൻറ സ്ക്വാഡ്രണോടൊപ്പം തുടരാനാണ് താത്പര്യം പ്രകടിപ്പിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.
വ്യോമാക്രമണത്തിനിടെ ഫെബ്രുവരി 27ന് പാക് സൈന്യത്തിെൻറ പിടിയിലായ അഭിനന്ദനെ രണ്ട് ദിവസങ്ങൾക്ക് ശേഷം മാർച്ച് ഒന്നിനാണ് മോചിപ്പിച്ചത്. ശേഷം രണ്ടാഴ്ചയോളം സുരക്ഷാ ഉദ്യോഗസ്ഥർ അഭിനന്ദനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷണത്തിൽ നിർത്തുകയും ചെയ്തിരുന്നു.
അതിനു ശേഷം 12 ദിവസങ്ങൾ മുമ്പ് അഭിനന്ദന് മെഡിക്കൽ അവധി അനുവദിച്ചു. രക്ഷിതാക്കൾക്കൊപ്പം ചെെന്നെയിലേക്ക് പോകാനും അനുവാദം നൽകി. എന്നാൽ തെൻറ സ്ക്വാഡ്രൺ പ്രവർത്തിക്കുന്ന ശ്രീനഗറിൽ തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്.
വൈദ്യസംഘം പരിേശാധിച്ച് ശാരീരിക ശേഷി ഉറപ്പുവരുത്തിയ ശേഷം മാത്രമേ അഭിനന്ദന് തിരികെ യുദ്ധവിമാനത്തിെൻറ കോക്പിറ്റിലേക്ക് പ്രവേശിക്കാനാകൂ.
പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു പിറകെ ഇന്ത്യ ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയിരുന്നു. തുടർന്ന് പാക് സൈന്യം ഇന്ത്യക്ക് ആക്രമണം നടത്തി. അതിന് തടയിടാനായി ശ്രമിക്കുന്നതിനിടെ യുദ്ധവിമാനം തകർന്നാണ് അഭിനന്ദൻ പാക് പിടിയിലാകുന്നത്.
വിമാനം തകർന്ന് വീഴുന്നതിന് മുമ്പ് പാകിസ്താെൻറ എഫ് 16 വിമാനത്തെ തകർക്കാനും അഭിനന്ദന് സാധിച്ചിരുന്നു. പാക് ൈസനികരുടെ ചോദ്യങ്ങളെ അഭിനന്ദൻ നേരിട്ട വിധവും രാജ്യമൊട്ടാകെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.