ബഹിരാകാശ ദൗത്യത്തിന് നാലു വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്തു -ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsന്യൂഡൽഹി: ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐ.എസ്.ആർ.ഒയുടെ പദ്ധതിക്കായി നാലംഗ സംഘത്തെ തെരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേനയിൽനിന്ന് നാലു പൈലറ്റുമാരെ ദൗത്യത്തിനായി തെരഞ്ഞെടുത്തതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു. എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട സംഘം ഇതിനോടകം ഇന്ത്യയിലും റഷ്യയിലുമായി വൈദ്യ പരിശോധനക്ക് വിധേയരായി. ഇവർക്കായുള്ള പരിശീലനം റഷ്യയിൽ നടക്കുകയാണ്. 2022 മധ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദൗത്യത്തിനായുള്ള പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയായി. നാലംഗ സംഘത്തിന്‍റെ പരിശീലനമാണ് ഈ വർഷം പ്രധാനമായും നടക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഐ.എസ്.ആർ.ഒയുടെ ചാന്ദ്ര ദൗത്യത്തിൽ മൂന്നാമത്തേതായ ചന്ദ്രയാൻ-3ന് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചതായി കെ. ശിവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.