എക്സ്പ്രസ് വേ റൺവേ ആയി: യുദ്ധവിമാനങ്ങൾ പറന്നിറങ്ങി
text_fieldsലഖ്നോ: ഉത്തർപ്രദേശ് ഉന്നാവോയിലെ ലഖ്നോ–ആഗ്ര എക്സ്പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പറന്നിറങ്ങി. സൈനികാഭ്യാസത്തിെൻറ ഭാഗമായി 16 യുദ്ധവിമാനങ്ങളാണ് എക്സ്പ്രസ് വേയിൽ ലാൻഡ് ചെയ്തത്. വ്യോമസേനയുടെ സി–130 ‘സൂപ്പർ ഹെർകുലീസ്’ വിമാനമാണ് ആദ്യം ഹൈവേയിൽ സുരക്ഷിത ലാൻഡിങ് നടത്തിയത്. 900 കോടി വിലമതിക്കുന്ന ട്രാൻസ്പോർട്ട് കരിയർ വിമാനമാണ് സൂപ്പർ ഹെർകുലീസ്.
ജഗ്വാർ, മിറാജ് 2000, സുഖോയ് 30 എന്നീ ശ്രേണിയിൽപെട്ട യുദ്ധവിമാനങ്ങളാണ് സൈനികാഭ്യാസത്തിൽ പെങ്കടുത്തത്. അടിയന്തരഘട്ടങ്ങളിൽ എയർബേസിൽ അല്ലാതെ വിമാനങ്ങൾ ഇറക്കുന്നതിനുള്ള പരിശീലനത്തിെൻറ ഭാഗമായാണ് എക്സ്പ്രസ് ഹൈവേയിൽ വ്യോമസേന പ്രകടനം നടന്നത്.
ഉച്ചക്ക് രണ്ടു മണിവരെ എക്സ്പ്രസ് ഹൈവേ അടച്ചിട്ടിരിക്കയാണ്. വ്യോമസേനാഭ്യാസത്തിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തിങ്കളാഴ്ച മുതൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാണ് ഇത്. 2016 ലാണ് 302 കിലോമീറ്റർ നീളമുള്ള ആറുവരി പാത നാടിന് സമർപ്പിച്ചത്. ഹൈവേയുടെ ഉദ്ഘാടനത്തിെൻറ ഭാഗമായും വ്യോമസേന വിമാനം ഇവിടെ ഇറക്കിയിരുന്നു. രണ്ടു വർഷം കൊണ്ട് പണിപൂർത്തിയാക്കിയ എക്സ്പ്രസ് വേ അഖിലേഷ് യാദവ് സർക്കാറിെൻറ അഭിമാന പദ്ധതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.