സാങ്കേതിക തകരാർ: വ്യോമസേനയുടെ മിഗ്-17 ഹെലികോപ്ടർ ഇടിച്ചിറക്കി
text_fieldsബംഗളൂരു: സാങ്കേതിക തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ ശ്രീരംഗപട്ടണയിൽ ഇടിച്ചിറക്കി. മൈസൂരു ദസറ ആഘോഷത്തിെൻറ ഭാഗമായി ബുധനാഴ്ച നടന്ന വ്യോമയാന പ്രദർശനത്തിന് പോകുകയായിരുന്ന ഇന്ത്യൻ വ്യോമസേനയുടെ മിഗ്-17 വിഭാഗത്തിൽപ്പെട്ട പരിശീലന ഹെലികോപ്ടറാണ് മാണ്ഡ്യ ശ്രീരംഗപട്ടണയിലെ വയൽ പ്രദേശത്ത് എമർജെൻസി ലാൻഡിങ് നടത്തിയത്. ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽനിന്നും മൈസൂരുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടറിനാണ് ബുധനാഴ്ച രാവിലെയോടെ ചന്നഹള്ളിയിലെത്തിയപ്പോൾ സാങ്കേതിക തകരാറുണ്ടായത്.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഗോളിയോറിൽ മിഗ് -21 വിഭാഗത്തിലെ പരിശീലന ഹെലികോപ്ടർ തകർന്നുവീണതിന് പിന്നാലെയാണ് മിഗ്-17 വിഭാഗത്തിലെ ഹെലികോപ്ടർ സാങ്കേതിക തകരാറിനെതുടർന്ന് ഇടിച്ചിറക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് മാനദണ്ഡപ്രകാരം അടിയന്തരമായി ശ്രീരംഗപട്ടണയിൽ ഇറക്കിയതെന്നും തകരാർ പരിഹരിക്കുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണ്. ആളില്ലാത്ത സ്ഥലത്ത് ഇടിച്ചിറക്കിയതിനാൽ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.