ഐ.എ.എസ് ഓഫീസറുടെ മരണം: അന്വേഷണസംഘം കുടകിൽ
text_fieldsമംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥൻ അനുരാഗ് തിവാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തെളിവുകൾ തേടി കുടകിൽ. അദ്ദേഹം കുടക് ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്ന 2013 ആഗസ്റ്റ് മുതൽ 2015 ജൂൺ വരെയുള്ള കാലയളവിലെ ബന്ധങ്ങളും പ്രവർത്തനങ്ങളുമാണ് അന്വേഷിക്കുന്നത്.
പത്തംഗ സി.ബി.ഐ ഉദ്യോഗസ്ഥർ സുദർശന ഗസ്റ്റ്ഹൗസിൽ തങ്ങി മടിക്കേരിയിൽ ജില്ല ഭരണകൂടത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ പരിശോധന നടത്തി. ഗൺമാൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് എന്നീ ചുമതലകൾ വഹിച്ചവരിൽ നിന്ന് പ്രത്യേകം തെളിവെടുത്തു.
കർണാടക ഭക്ഷ്യ-പൊതുവിതരണ കമീഷണറായി പ്രവർത്തിക്കുന്നതിനിടെ കഴിഞ്ഞ വർഷം മെയ് 17നാണ് അനുരാഗ് യു.പിയിലെ ലക്നോവിൽ തങ്ങിയ ഗസ്റ്റ്ഹൗസ് പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക പരിശീലനത്തിന് പോയതായിരുന്നു അദ്ദേഹം.
ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് അന്വേഷണം യു.പി. സർക്കാർ കഴിഞ്ഞ ജൂണിൽ അന്വഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.