ആരോഗ്യ കേന്ദ്രത്തെക്കുറിച്ച് പരാതി; ‘രോഗി’യായി അന്വേഷണത്തിനെത്തി ഐ.എ.എസ് ഉദ്യോഗസ്ഥ
text_fieldsഫിറോസാബാദ്: ആരോഗ്യ കേന്ദ്രത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ‘രോഗി’യായി ആശുപത്രിയിൽ അന്വേഷണത്തിനെത്തി ഐ.എ.എസ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) കൃതി രാജ് ആണ് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ രോഗിയെന്ന വ്യാജേന അന്വേഷണത്തിനെത്തിയത്. രോഗികൾ നേരിടുന്ന അസൗകര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെതുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.
10 മണിക്ക് ശേഷവും ആശുപത്രിയിൽ ഡോക്ടർ എത്തുന്നില്ലെന്നും ഡോക്ടറുടെ രോഗികളോടുള്ള പൊരുമാറ്റം ശരിയല്ലെന്നുമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. തന്നോടും ഡോക്ടർ നല്ലരീതിയിലല്ല പൊരുമാറിയതെന്ന് കൃതി രാജ് പറയുന്നു.
ഉദ്യോഗസ്ഥരുടെ അറ്റന്‍റൻസ് രജിസ്റ്റർ പരിശോധിച്ചപ്പോൾ അപാകതകൾ കണ്ടെത്തി. ഒപ്പിട്ട പലരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മരുന്നുകളിൽ പലതും കലാവധി കഴിഞ്ഞവയായിരുന്നു. ഇഞ്ചക്ഷനുകൾ പോലും കൃത്യമായി നൽകുന്നില്ലെന്നും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ജീവനക്കാർ പ്രവർത്തിക്കുന്നില്ലെന്നും കൃതിരാജ് വ്യക്തമാക്കി. ആരോഗ്യ കേന്ദ്രം അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.