Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലക്ടർ മുട്ടിയിട്ടും...

കലക്ടർ മുട്ടിയിട്ടും സ്പായുടെ വാതിൽ തുറന്നില്ല; മേൽക്കൂര പൊളിച്ച് കയറി പൊലീസ്, അഞ്ച് യുവതികളടക്കം ഏഴുപേർ പിടിയിൽ

text_fields
bookmark_border
കലക്ടർ മുട്ടിയിട്ടും സ്പായുടെ വാതിൽ തുറന്നില്ല; മേൽക്കൂര പൊളിച്ച് കയറി പൊലീസ്, അഞ്ച് യുവതികളടക്കം ഏഴുപേർ പിടിയിൽ
cancel

ജയ്പൂർ: ഉള്ളിൽനിന്ന് പൂട്ടിയ സ്പായുടെ വാതിലിൽ കലക്ടറും കൂടെയുള്ളവരും മുട്ടിയിട്ടും തുറക്കാതിരുന്നതോടെ പൊലീസ് ഇടപെട്ട് മിന്നൽ പരിശോധന നടത്തി. മേൽക്കൂര പൊളിച്ചും വാതിൽ ബലംപ്രയോഗിച്ച് തുറന്നും അകത്തുകടന്ന പൊലീസ്, സ്പാ കാബിനിൽനിന്ന് സംശയാസ്പദ സാഹചര്യത്തിൽ അഞ്ച് യുവതികളെയും രണ്ട് പുരുഷൻമാരെയും കസ്റ്റഡിയിലെടുത്തു. സ്പായുടെ മറവിൽ പെൺവാണിഭ കേന്ദ്രമാണ് പ്രവർത്തിച്ചതെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

രാജസ്ഥാനിലെ ബാമർ ജില്ലാ കലക്ടർ ടീന ദാബിയുടെ നേതൃത്വത്തിൽ സാദറിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ മാസമാണ് ഇവർ കലക്ടറായി ചുമതലയേറ്റത്.

ശുചീകരണ ക്യാമ്പയിനിന്റെ പുരോഗതി പരിശോധിക്കാനാണ് ടീന സാദറിൽ എത്തിയത്. ഇതിനിടെയാണ് സമീപത്തെ സ്പായുടെ വാതിലുകൾ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാതിൽ തുറന്നു പരിശോധിക്കാൻ കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ ദീർഘനേരം വാതിലിൽ മുട്ടിയിട്ടും ആരും തുറന്നില്ല.

തുടർന്ന് ഏതാനും പൊലീസുകാർ മേൽക്കൂര പൊളിച്ചും മറ്റുചിലർ വാതിൽ ബലം പ്രയോഗിച്ച് തുറന്നും അകത്ത് കടന്നു. റെയ്ഡും പരിശോധനകളും വിഡിയോയിൽ പകർത്തിയിരുന്നു. പെൺവാണിഭം സംശയിച്ച് സാദർ പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്.

മാളിൽ പെൺവാണിഭം; ഒമ്പത് സ്ത്രീകളെ പൊലീസ് രക്ഷിച്ചു

ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടി. രണ്ട് തായ്‌ലൻഡ് സ്വദേശിനികളടക്കം ഒമ്പത് സ്ത്രീകളെ രക്ഷപ്പെടുത്തിയതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒരു തായ്‌ലൻഡ് വനിതയടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.

മാളിനുള്ളിലെ സ്പാ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ ചൊവ്വാഴ്ച സ്ഥലത്ത് റെയ്ഡ് നടത്തിയതെന്ന് അസിസ്റ്റൻ്റ് പൊലീസ് ഇൻസ്‌പെക്ടർ സുനിൽ തർമലെ അറിയിച്ചു. സെക്‌സ് റാക്കറ്റ് നടത്തുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 143 പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ജോലിക്കാണെന്ന വ്യാജേന സ്ത്രീകളെ ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവത്രെ. സ്പാ ഉടമ സുധാൻഷു കുമാർ സിംഗ്, ജീവനക്കാരൻ രാഹുൽ ഗെയ്‌ക്‌വാദ് (19), സ്‌പാ നടത്തുന്ന രണ്ട് സ്ത്രീകൾ എന്നിവയ്രൊണ് പ്രതി ചേർത്തത്.

മറ്റൊരു കേസിൽ, സിറ്റി പൊലീസിൻ്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് സെൽ ബുധനാഴ്ച ചിതൽസർ-മൻപാഡ മേഖലയിലെ ഹോട്ടലിൽ റെയ്ഡ് നടത്തി തായ്‌ലൻഡ് സ്വദേശിനികളായ രണ്ട് സ്ത്രീകളെ രക്ഷിച്ചു. സെക്‌സ് റാക്കറ്റ് നടത്തുന്നതായി സംശയിക്കുന്ന തായ്‌ലൻഡ് സ്വദേശിനിയായ 38കാരിയെ അറസ്റ്റ് ചെയ്തു. കസ്റ്റമറെന്ന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IAS officer Tina Dabi raids spa centre in Rajasthan's Barmer, busts suspected sex racket
Next Story