പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ചിന് അനുമതിയില്ല; പിന്തുണയുമായി സി.പി.എം
text_fieldsന്യൂഡൽഹി: െഎ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി നടത്താനിരുന്ന മാര്‍ച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയില്ല. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനാണ് പാർട്ടി തീരുമാനിച്ചത്. അനുമതിയില്ലെങ്കിലും നിരവധി എ.എ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ മാർച്ചിനെ അനുകൂലിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമെത്തിയതോടെ സമരത്തിന്‍റെ ഗതി മാറി. എ.എ.പി പ്രവർത്തകരോടൊപ്പം സി.പി.എം പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.
PM आवास पर कूच करने को तैयार विशाल जन-समूह...
— AAP (@AamAadmiParty) June 17, 2018
कुछ ही देर में मंडी हाउस से शुरू होगा PM आवास की तरफ मार्च !#अब_रण_होगा pic.twitter.com/GlKGU9BdXH
അതേസമയം, ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാളിനെ കുറ്റപ്പെടുത്തി ഐ.എ.എസ് ഒാഫീസേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനം വിളിച്ചു ചേർത്തു. കെജ്‍രിവാൾ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കള്ളം പപ്രചരിപ്പിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ നീക്കങ്ങൾക്കായി തങ്ങളെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വാർത്താസമ്മേളനം വിളിച്ചു ചേർക്കേണ്ടി വന്നതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ മനിഷ സക്സേന പറഞ്ഞു. തങ്ങളാരും സമരം നടത്തുന്നില്ല. എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഒാഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളാരും രാഷ്ട്രീയം കളിക്കുന്നില്ല. കെജ്‍രിവാൾ സർക്കാർ തങ്ങൾക്കെതിരെ കളവ് പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി എ.എ.പി തങ്ങളെ ഉപയോഗിക്കുകയാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ വർഷ ജോഷിയും പറഞ്ഞു.
െലഫ്. ഗവർണർ അനിൽ ബൈജാലിെൻറ ഒാഫിസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രണ്ട് മന്ത്രിമാരും ഏഴു ദിവസമായി നടത്തി വരുന്ന കുത്തിയിരിപ്പു സമരം പുതിയ വഴിത്തിരിവിലെത്തി നിൽക്കുന്നതിനിടെയാണ് ഐ.എ.എസ് ഉദ്യോഗസഥർ രംഗത്തെത്തിയത്. സത്യഗ്രഹം നടത്തുന്ന കെജ്രിവാളിനും മറ്റും പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയൻ അടക്കം നാലു മുഖ്യമന്ത്രിമാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പിണറായിക്കു പുറമെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കൈകോർത്തത്. ഡൽഹി മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം ചർച്ചചെയ്യാൻ അനുമതി തേടി അവർ ഗവർണർക്ക് കത്തു നൽകുകയും ചെയ്തിരുന്നു.
അതേസമയം, നിരാഹാര സമരം നടത്തുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതി വഷളായി. നീതി ആയോഗിന്‍റെ യോഗത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കെജ്‍രിവാള്‍ വിമര്‍ശിച്ചു. ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.
നാല് മാസമായി എ.എ.പി സർക്കാറിനോട് ഡൽഹി െഎ.എ.എസ് ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക. വീട്ടുപടിക്കൽ റേഷൻ എന്ന പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജ്രിവാളും മന്ത്രിമാരും ലെഫ്.ഗവർണറുടെ ഒാഫീസിൽ സമരം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.