ഉദ്യോഗസ്ഥന് കോവിഡെന്ന് സംശയം; ഭുവനേശ്വറിൽ ഐ.ബി ഓഫിസ് അടച്ചു
text_fieldsഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ബ്യൂറോയിലെ ഉദ്യോഗസ്ഥന് കോവിഡ് 19 ബാധിച്ച െന്ന സംശയത്തെ തുടർന്ന് ഐ.ബി ഓഫിസ് അടച്ചു. ആർ.എൻ സിങ്ഡിയോ മാർഗിലുള്ള ഓഫിസാണ് 14 ദിവസത്തേക്ക് അടച്ചത്. എല്ലാ ജീവനക്കാരും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. പരിശോധനക്കായി ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ച സൂര്യ നഗർ പ്രദേശത്തുനിന്നുള്ള ഉദ്യോസ്ഥനാണ് കോവിഡ് ലക്ഷണങ്ങളുണ്ടായത്. ഇദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യ നഗർ മേഖലയിൽ എട്ടോളം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഒഡീഷയിൽ ഇതുവരെ 24 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കട്ടക്, ജയ്പൂർ, പുരി തുടങ്ങിയ ജില്ലകളിലെ ഇൻറലിജൻസ് ബ്യൂറോ ഓഫിസുകളും പൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.