54 തരം രോഗങ്ങളുടെ ചികിത്സക്ക് പുതിയ മാനദണ്ഡങ്ങളുമായി ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: 54 തരം പൊതു രോഗങ്ങളുടെ ചികിത്സയിൽ പുതിയ മാനദണ്ഡങ്ങളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ).
മരുന്നുകളുടെ യുക്തിസഹമല്ലാത്ത ഉപയോഗം, മോശം രോഗനിർണയം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കലാണ് നിർദേശങ്ങൾ ലക്ഷ്യമിടുന്നത്. 11 പ്രത്യേക ചികിത്സ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് 'ചികിത്സ മാർഗദർശനം' എന്ന പേരിലുള്ള ഐ.സി.എം.ആറിന്റെ പുസ്തകത്തിൽ (മൂന്നാം വോള്യം) ഉള്ളത്.
ഇത് 'നിതി ആയോഗ്' അംഗം ഡോ. വിനോദ് കെ. പോൾ പുറത്തിറക്കി. ആദ്യ വോള്യം പ്രസിദ്ധീകരിച്ചത് 2019ൽ ആണ്. ഇത് 53 രോഗാവസ്ഥകളെ കുറിച്ചാണ് പറയുന്നത്. ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ രണ്ടാം വോള്യം ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നു.
ത്വഗ് രോഗം, എൻഡോക്രിനോളജി, ഉദരരോഗം, ജനറൽ സർജറി, അരിവാൾ രോഗം, നവജാത ശിശുവിഭാഗം, അർബുദം, നേത്രവിഭാഗം, അസ്ഥിവിഭാഗം, സ്ത്രീവന്ധ്യത, ശിശു ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളാണ് മൂന്നാം വോള്യം പ്രതിപാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.