20 രൂപയെചൊല്ലി തർക്കം; വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ കൊലപ്പെടുത്തി
text_fieldsമുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. താനെ ജില്ലയിലെ മിറ റോഡിലാണ് സംഭവം.
കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. 26കാരനായ വിരേന്ദ്ര യാദവ് വഴിയോരത്ത് ഇഡ്ഡലി കച്ചവടം നടത്തുന്ന വ്യക്തിയാണ്. വെള്ളിയാഴ്ച രാവിലെ ഇഡ്ഡലി കഴിക്കാനെത്തിയ മൂന്നംഗ സംഘവും വിരേന്ദ്ര യാദവും തമ്മിൽ 20 രൂപയെ ചൊല്ലി തർക്കമുണ്ടാകുകയായിരുന്നു. വാക്കുതർക്കത്തിനിടെ വിരേന്ദ്ര യാദവിനെ മൂന്നുപേർ ചേർന്ന് മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു. തലയടിച്ച വീണ ഇയാളെ സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂന്നുപേർക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും നയ നഗർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.