Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസം​ഭ​ലി​ൽ 46...

സം​ഭ​ലി​ൽ 46 വ​ർ​ഷ​ത്തി​നു​ശേ​ഷം തുറന്ന ക്ഷേത്രക്കിണറ്റിൽ വിഗ്രഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
സം​ഭ​ലി​ൽ 46 വ​ർ​ഷ​ത്തി​നു​ശേ​ഷം തുറന്ന ക്ഷേത്രക്കിണറ്റിൽ വിഗ്രഹങ്ങൾ കണ്ടെത്തി
cancel

സം​ഭ​ൽ (യു.​പി): യു.​പി​യി​ലെ സം​ഭ​ലി​ൽ 46 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച തു​റ​ന്ന ഭ​സ്മ ശ​ങ്ക​ർ ക്ഷേ​ത്ര​ത്തി​ലെ കി​ണ​റ്റി​ൽ മൂ​ന്ന് വി​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഖ​​​ഗ്ഗു സാ​​​രാ​​​യ് ഭാ​​​ഗ​​​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക്ഷേ​ത്ര​ത്തി​ലെ കി​ണ​റ്റി​ൽ 12 അ​ടി​യോ​ളം താ​ഴ്ച​യി​ൽ കു​ഴി​ച്ച​പ്പോ​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന പാ​ർ​വ​തി, ഗ​ണേ​ശ, ല​ക്ഷ്മി വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ക​ർ​ത്ത​ശേ​ഷം കി​ണ​റ്റി​ലി​ട്ട​താ​ണോ കി​ണ​റ്റി​ലി​ട്ട​പ്പോ​ൾ ത​ക​ർ​ന്ന​താ​ണോ എ​ന്ന​തൊ​ക്കെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മ​ജി​സ്ട്രേ​റ്റ് രാ​ജേ​ന്ദ​ർ പെ​ൻ​സി​യ പ​റ​ഞ്ഞു. വ​ർ​ഗീ​യ ക​ലാ​പ​ത്തെ തു​ട​ർ​ന്നാ​ണ് 1978ൽ ​ക്ഷേ​ത്രം പൂ​ട്ടി​യ​ത്.

കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ ക​​ണ്ടെ​​ത്തി​​യ ക്ഷേ​​ത്ര​​ത്തി​​ന്റെ​​യും കി​​ണ​​റി​​ന്റെ​​യും കാ​​ല​​പ്പ​​ഴ​​ക്കം നി​​ശ്ച​​യി​​ക്കാ​​ൻ കാ​​ർ​​ബ​​ൻ ഡേ​​റ്റി​​ങ് പ​​രി​​ശോ​​ധ​​ന​​ക്കാ​​യി ജി​​ല്ല ഭ​​ര​​ണ​​കൂ​​ടം ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ​ ഓ​ഫ് ഇ​ന്ത്യ​ക്ക് ക​​ത്തെ​​ഴു​​തി​യി​രു​ന്നു. ഭ​​ക്ത​​ർ ക്ഷേ​​ത്രം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. പൂ​​ജ​​ക​​ളും ആ​​രം​​ഭി​​ച്ചു. ഇ​​വി​​ടെ സു​​ര​​ക്ഷ ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ക്കു​​ക​​യും സി.​​സി.​​ടി.​​വി കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തു.

മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച സം​ഭ​ൽ ശാ​ഹി ജ​മാ​മ​സ്ജി​ദി​ൽ സ​ർ​വേ​ക്കി​ടെ അ​ഞ്ച് മു​സ്‍ലിം യു​വാ​ക്ക​ൾ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​നി​ടെ​യാ​ണ് അ​നാ​ഥ​മാ​യി കി​ട​ന്ന ക്ഷേ​ത്രം ക​ണ്ടെ​ത്തി​യ​ത്. ക​ലാ​പ​ത്തെ തു​ട​ർ​ന്ന് ഹി​ന്ദു​വി​ഭാ​ഗ​ങ്ങ​ൾ മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യ​തോ​ടെ​യാ​ണ് ക്ഷേ​ത്രം അ​ട​ച്ചി​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sambhal
News Summary - Idols were found in an open temple well at Sambhal
Next Story