ബി.ജെ.പി സ്ത്രീകളെ മാനിക്കുന്നവെങ്കിൽ അഗർവാളിനെതിരെ നടപടി എടുക്കണമെന്ന് അഖിലേഷ്
text_fieldsന്യൂഡൽഹി: ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തിയ നരേഷ് അഗർവാളിനെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രൂക്ഷമായി വിമർശിച്ചു. അഗർവാളിനെതിരെ ബി.ജെ.പി അടിയന്തര നടപടി സ്വീകരിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
അഗർവാളിെൻറ പരാമർശം മൊത്തം സ്ത്രീകളെയും അപമാനിക്കുന്നതാണ്. ബി.ജെ.പി സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അഗർവാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാർട്ടി രാജ്യസഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നരേഷ് അഗർവാൾ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ എത്തിയ ഉടൻ എസ്.പിയുെട രാജ്യസഭാ സ്ഥാനാർഥി ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തുകയായിരുന്നു.
തനിക്ക് രാജ്യസഭാ സീറ്റ് നൽകാതെ എസ്.പി അത് ബോളിവുഡ് സിനിമകളിലെ ആട്ടക്കാരിക്ക് നൽകിയെന്നും ഇത് തന്നെ ഏെറ വേദനിപ്പിച്ചെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് നരേഷ് പറഞ്ഞത്. നരേഷിെൻറ പരാമർശത്തെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും രൂക്ഷമായി വിമർശിച്ചിരുന്നു.
നരേഷ് ബി.ജെ.പിയിലേക്ക് വരുന്നത് സ്വാഗതാർഹമാണെങ്കിലും ജയാ ബച്ചനെ കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന് സുഷമ സ്വരാജും സ്ത്രീകളെ അപമാനിച്ചാൽ അതിനെതിരെ രാഷ്ട്രീയം നോക്കാതെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് സ്മൃതി ഇറാനിയും ട്വീറ്റ് ചെയ്തിരുന്നു.
പരാമർശത്തിനെതിരെ ബി.െജ.പി നേതാക്കളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനം ഏറ്റുവാങ്ങിയതോടെ അഗർവാൾ മാപ്പു പറഞ്ഞു. തെൻറ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താനത് പിൻവലിക്കുന്നു. താൻ പറഞ്ഞതെന്തെങ്കിലും മറ്റുള്ളവരെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും നരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.