ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരുമെന്ന് കരസേന മേധാവി
text_fieldsന്യൂഡൽഹി: ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ തുടർന്നാൽ ഇന്ത്യൻ സൈന്യവും പിന്മാറില്ലെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ. ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി നിയന്ത്രണരേഖയിൽ നടത്തുന്ന അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും കരസേന മേധാവി പ്രസ്താവന നടത്തി.
കഴിഞ്ഞ വർഷം ചൈന അതിർത്തിയിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്. ചൈനയുടെ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈനീസ് സൈന്യം ലഡാക്കിൽ തുടർന്നാൽ ഇന്ത്യയും അത് തന്ന് ചെയ്യും.
ഇന്ത്യയും ചൈനയും തമ്മിൽ സൈനികതല ചർച്ച നടക്കാനിരിക്കെയാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്. ചൈനീസ് അതിർത്തിയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് കരസേന മേധാവി നൽകുന്നത്. ഇരു രാജ്യങ്ങളും നിലവിൽ 60,000ത്തോളം സൈനികരെ അതിർത്തിയിൽ നിലനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.