കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ െഎക്യം സാധ്യമാവില്ലെന്ന് ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ െഎക്യം സാധ്യമാവില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നടപടികളെ പ്രകീർത്തിച്ചായിരുന്നു ഉമർ അബ്ദുല്ലയുടെ പ്രസ്താവന.
മമത ബാനർജിയെ മുൻനിർത്തിയുള്ള പ്രതിപക്ഷ െഎക്യം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വഹിച്ച പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുെട സഖ്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ബി.ജെ.പിയെ പ്രതിരോധിച്ച കാര്യവും അദ്ദേഹം ഒാർമിപ്പിച്ചു.
നിലവിൽ ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടനകളിൽ ചേരുന്നതിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതിൽ ബി.ജെ.പി-പി.ഡി.പി സഖ്യസർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.