കോൺഗ്രസ് വന്നാൽ ക്ഷേമപദ്ധതികൾ ഇല്ലാതാക്കും -ചന്ദ്രശേഖർ റാവു
text_fieldsപലയർ/മെഹബൂബബാദ്: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നതുപോലുള്ള ക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന് ബി.ആർ.എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. തന്റെ നേതൃത്വത്തിൽ 10 വർഷത്തെ ഭരണത്തിലെ വികസനപ്രവർത്തനങ്ങൾ കോൺഗ്രസിന്റെ 50 വർഷത്തെ ഭരണവുമായി താരതമ്യം ചെയ്യാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ റാവു.
കോൺഗ്രസ് ഭരണത്തിൽ കർഷകർ രാസവളക്ഷാമം മൂലം ദുരിതമനുഭവിച്ചു. നെല്ല് വാങ്ങാൻ ആളില്ലാത്ത സാഹചര്യമായിരുന്നു. ബി.ആർ.എസ് വീണ്ടും അധികാരത്തിൽ വന്നാൽ 93 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് അരിയും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.