Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ അജണ്ട...

ബി.ജെ.പിയുടെ അജണ്ട പ്രകാരം ഭരണഘടന ഭേദ​ഗതി ചെയ്താൽ അത് ജനാധിപത്യത്തിന്‍റെ അന്ത്യമായിരിക്കും - പി. ചിദംബരം

text_fields
bookmark_border
Congress leader P Chidambaram
cancel

ന്യൂഡൽഹി: ബി.ജെ.പി ആർ.എസ്.എസ് അജണ്ട പ്രകാരം ഭരണഘടന ഭേദ​ഗതി ചെയ്താൽ അത് പാർലമെൻ്ററി ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും മൂ​ന്നി​ൽ​ര​ണ്ട് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ​വ​രു​ക​യും ചെ​യ്താ​ൽ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യെ​ഴു​തു​മെ​ന്ന ബി.​ജെ.​പി ഉ​ത്ത​ര​ക​ന്ന​ട എം.​പി അ​ന​ന്ത് കു​മാ​ർ ഹെ​ഗ്ഡെയുടെ പരാമർശത്തിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.

ഭരണഘടനയെ തിരുത്തിയെഴുതുക എന്ന ബി.ജെ.പിയുടെ ഉദ്ദേശ്യം രഹസ്യമായിരുന്നില്ല.നിരവധി ബി.ജെ.പി നേതാക്കൾ അവരുടെ പ്രാദേശിക ഭാഷകളിൽ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരിക്കണമെന്നും ഹിന്ദി രാജ്യത്തിൻ്റെ ഏഖ ഔദ്യോ​ഗിക ഭാഷയായിരിക്കണമെന്നും സംസ്ഥാന സർക്കാരുകളിൽ പൂർണ അധികാരം കേന്ദ്ര സർക്കാരിനുണ്ടാകണമെന്നും പലയാവർത്തി പറഞ്ഞുവെച്ചിട്ടുണ്ടെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചിദംബരം പറഞ്ഞു. ചില സമയങ്ങളിൽ അനന്തകുമാർ ഹെ​ഗ്ഡെയെപ്പോലുള്ള നേതാക്കൾ ഇത്തരം രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തും, പിന്നാലെ അവ നിഷേധിക്കുകയും ചെയ്യും. ഇത് കാലപ്പഴക്കമേറിയ തന്ത്രമാണ്. ബി.ജെ.പിയുടെ ആവശ്യങ്ങൾ നടന്നുകഴിഞ്ഞെന്നും ഭരണഘടനാ ഭേദഗതി എന്ന ആശയം ബി.ജെ.പി പരിപോഷിപ്പിക്കുന്നതിൽ ആർ.എസ്.എസ്/ബി.ജെ.പി അണികൾ ആവേശഭരിതരാണെന്നും ചിദംബരം പറഞ്ഞു. ആർ.എസ്.എസ്/ബി.ജെ.പി അജണ്ട അനുസരിച്ച് ഭരണഘടന ഭേദ​ഗതി ചെയ്താൽ അത് പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം, ന്യൂനപക്ഷങ്ങലുടെ അവകാശങ്ങൾ, ഇന്ത്യയിലെ രണ്ട് ഔദ്യോ​ഗിക ഭാഷകളിലൊന്നായ ഇം​ഗ്ലീഷ് എന്നിവയുടെ അന്ത്യം കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹെ​ഗ്ഡെയുടെ വിവാ​ദ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെ അദ്ദേഹം പ്രകടിപ്പിച്ചത് വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണെന്നായിരുന്നു ബിജെ.പിയുടെ വിശദീകരണം. ഹെ​ഗ്ഡെയുടെ വാക്കുകൾ പാർട്ടിയുടെ ആശയത്തെ പ്രതിഫലിക്കുന്നില്ലെന്നും ബി.ജെ.പി കർണാടക ഘടകം എക്സിൽ കുറിച്ചിരുന്നു.

ഉ​ത്ത​ര​ക​ന്ന​ട​യി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നിടെയായിരുന്നു വിവാദ പരാമർശവുമായി ഹെ​ഗ്ഡെ രം​ഗത്തെത്തിയത്. ബി.​ജെ.​പി 400 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ എ​ല്ലാ​വ​രും ക​ണി​ശ​മാ​യും സ​ഹാ​യി​ക്ക​ണം. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ല കാ​ല​ങ്ങ​ളി​ലാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. അ​തൊ​ന്നും ഹി​ന്ദു​യി​സം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ന​മു​ക്ക് ന​മ്മു​ടെ മ​ത​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി അ​ത് ചെ​യ്യേ​ണ്ട​തു​ണ്ട്. ലോ​ക്സ​ഭ​യി​ൽ നി​ല​വി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മു​ണ്ട്. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കാ​വ​ശ്യ​മാ​യ അം​ഗ​ബ​ല​മി​ല്ല. ലോ​ക്സ​ഭ​യി​ലെ വ​ർ​ധ​ന​യി​ലൂ​ടെ അ​ത് മ​റി​ക​ട​ക്കാ​നാ​കും.സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ന​മ്മ​ൾ ല​ക്ഷ്യ​മി​ട​ണം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഒ​രു​പോ​ലെ മേ​ൽ​ക്കൈ നേ​ടാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P ChidambaramConstitutionHindutva PoliticsBJP
News Summary - If Constitution amended as per BJP agenda, it’ll be end of parl democracy: Chidambaram
Next Story