‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം
text_fieldsന്യൂഡൽഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്ന അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. ഇത് കാവിവത്കരിക്കപ്പെട്ട വിധിയാണെന്നും ക്രൈസ്തവരിൽ കൂടുതൽ ഭീതിപരത്താനേ ഇത്തരം കാര്യങ്ങൾ ഉപകരിക്കൂവെന്നും ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിക്കുന്നതിനിടെ ജഡ്ജി രോഹിത് രഞ്ജൻ അഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് അനുമതിയില്ലെന്നും ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും ജഡ്ജി പറഞ്ഞിരുന്നു.
ക്രിസ്ത്യൻ സമുദായത്തെ മൊത്തം കുറ്റപ്പെടുത്തുന്ന പരാമർശം കോടതി സ്വമേധയ പിൻവലിക്കണമെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.