Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

‘തൂക്കുമരത്തിലേക്കയച്ചാൽ ഞാൻ അനുഗ്രഹിക്കപ്പെടും’; ബാബ്​രി കേസിൽ ഉമാ ഭാരതി

text_fields
bookmark_border
uma-bharti.jpg
cancel

ന്യൂഡൽഹി: ബാബ്​രി മസ്​ജിദ്​ തകർത്ത കേസിലെ വിധി എന്തുതന്നെയായാലും തനിക്ക്​ പ്രശ്​നമി​െല്ലന്ന്​ ബി.ജെ.പി നേതാവ്​ ഉമാ ഭാരതി. കഴുമരത്തിലേറേണ്ടി വന്നാൽ താൻ അനുഗ്രഹീതയാവുമെന്നും അവർ പറഞ്ഞു. ഉമാ ഭാരതി, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരാണ്​ 1992ലെ ബാബ്​രി മസ്​ജിദ്​ ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ബി.ജെ.പി നേതാക്കൾ. 

‘‘മൊഴി രേഖപ്പെടുത്താൻ വേണ്ടി കോടതി വിളിപ്പിച്ചിരുന്നു. സത്യമെന്താണെന്ന് ഞാൻ​ കോടതിയിൽ പറഞ്ഞിട്ടുണ്ട്​. വിധി എന്തുതന്നെ ആയാലും പ്രശ്​നമില്ല. ഞാൻ തൂക്കുമരത്തിലേക്ക്​ അയക്കപ്പെടുകയാണെങ്കിൽ അനുഗ്രഹിക്കപ്പെടും. എ​​െൻറ ജൻമനാട്​ സന്തോഷിക്കും. ’’-ഉമ ഭാരതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു. 

കേസുമായി ബന്ധ​പ്പെട്ട്​ ബി.ജെ.പി നേതാക്കൾ ഈ മാസം തുടക്കത്തിൽ ലഖ്​നോവിലെ പ്രത്യേക സി.ബി.ഐ കോടതിക്ക്​ മുമ്പാകെ ഹാജരായിരുന്നു. മുതിർന്ന ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി ശനിയാഴ്​ച വിഡിയോ കോൺഫറൻസ്​ വഴിയാണ്​ കോടതിക്ക്​ മു​മ്പിൽ ഹാജരായത്​. മുരളി മനോഹർ ജോഷിയും വ്യാ​ഴാഴ്​ച വിഡിയോ കോൺഫറൻസ്​ വഴി കോടതിയിൽ മൊഴി നൽകിയിരുന്നു. 

2.77 ഏക്കർ വരുന്ന തർക്ക ഭൂമി ക്ഷേത്രം പണിയാനായി സർക്കാർ നിയോഗിച്ച ട്രസ്​റ്റിന്​ കൈമാറിക്കൊണ്ട്​ കഴിഞ്ഞ വർഷം ആഗസ്​റ്റ്​ 31ന്​ അഞ്ചംഗ ഭരണഘടന ബഞ്ച്​ വിധി പുറപ്പെടുവിച്ചിരുന്നു. മുസ്​ലിംകൾക്ക്​ മറ്റൊരു ഭാഗത്ത്​ അഞ്ച്​ ഏക്കർ ഭൂമി നൽകുവാനും വിധിയിൽ നിർദേശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uma bhartiBabri Casemalayalam newsindia news
News Summary - If I Am Sent To Gallows, I Will Be Blessed: Uma Bharti -india news
Next Story