Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മുശർറഫ്...

‘മുശർറഫ് ഭ്രഷ്ടനാണെങ്കിൽ വാജ്പെയ് സർക്കാർ എന്തിന് അദ്ദേഹവുമായി ചർച്ച നടത്തി?’ -തരൂർ

text_fields
bookmark_border
‘മുശർറഫ് ഭ്രഷ്ടനാണെങ്കിൽ വാജ്പെയ് സർക്കാർ എന്തിന് അദ്ദേഹവുമായി ചർച്ച നടത്തി?’ -തരൂർ
cancel

ന്യൂഡൽഹി: മുൻ പാക് പ്രസിഡന്റ് പർവേസ് മുശർറഫിന്റെ മരണത്തിൽ ശശി തരൂർ നടത്തിയ അനുശോചന സന്ദേശം ബി.ജെ.പി വിവാദമാക്കിയതിനെ തുടർന്ന് വീണ്ടും പ്രതികരണവുമായി തരൂർ. ബി.ജെ.പിയുടെ വാജ്പെയ് സർക്കാർ എന്തിനാണ് മുശർറഫുമായി വെടിനിർത്തലിനായി ചർച്ചകൾ നടത്തുകയും ഒടുവിൽ ആ വർഷം അവസാനം സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തതെന്നും തരൂർ ചോദിച്ചു.

‘ബി.ജെ.പി നേതാക്കളുടെ തിളപ്പിനോടുള്ള ചോദ്യം: എല്ലാ രാ​ജ്യസ്നേഹികളായ ഇന്ത്യക്കാർക്കും മുശർറഫ് ഭ്രഷ്ടനായിരുന്നെങ്കിൽ, എന്തിനാണ് ബി.ജെ.പി സർക്കാർ 2003ൽ അദ്ദേഹ​വുമായി ചർച്ച നടത്തിയത്? 2004ൽ വാജ്പെയ്-മുശർറഫ് സംയുക്ത പ്രസ്താവന ഇറക്കിയത് എന്തിന്? അന്ന് അദ്ദേഹത്തെ വിശ്വസിക്കാവുന്ന സമാധാന പങ്കാളിയായി കണ്ടിരുന്നില്ലേ?’ -തരൂർ ചോദിച്ചു.

നേരത്തെ, ഒസാമ ബിൻലാദനെയും താലിബാനെയും സ്തുതിച്ച പർവേസ് മുശർറഫ് രാഹുൽ ഗാന്ധിയെയും സ്തുതിക്കുകയും നല്ലമനുഷ്യനാണെന്ന് പറയുകയും ​പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനെ ശശി തരൂർ പ്രശംസിക്കാർ ചിലപ്പോൾ അതായിരിക്കാം കാരണമെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാല ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരെ തരൂർ രൂക്ഷമായി തന്നെ രംഗത്തെത്തിയിരുന്നു.

‘ഞാൻ വളർന്നത്, മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശർറഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് 2002-2007 വരെ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പ​ക്ഷേ അദ്ദേഹം, നമ്മെ പോലെ തന്നെ, സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങൾ ഉണ്ടെന്ന് മനസിലാക്കി -തരൂർ ട്വീറ്റ് ചെയ്തു.

പർവേസ് മുശർറഫ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂർ അ​നുശോചന സന്ദേശം ട്വീറ്റ് ചെയ്തത്.

‘മുൻ പാക് പ്രസിഡന്റ് പർവേസ് മശേർറഫ് അപൂർവമായ അസുഖത്തെ തുടർന്ന് മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യു.എന്നിൽ വെച്ച് വർഷാവർഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊർജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതപുലർത്തിയിരുന്നു, - എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoor
News Summary - ‘If Musharraf was…’: Tharoor's fresh counter to BJP over ex-Pak military ruler
Next Story