മലിനീകരണത്തിന് കാരണമാകുന്നുണ്ടെങ്കിൽ ജിലേബി തീറ്റ നിർത്താം -ഗംഭീർ
text_fieldsന്യൂഡൽഹി: യോഗത്തിൽ പങ്കെടുക്കാതെ ക്രിക്കറ്റ് മത്സരം കാണാൻ പോയ സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് രൂ ക്ഷമായി പ്രതികരിച്ച് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം തംഭീർ. താൻ ജിലേബി തിന്നതാണ് ഡൽഹിയിലെ വായു മ ലിനീകരണത്തിന് കാരണമെങ്കിൽ ജിലേബി തീറ്റ നിർത്തുകയാണെന്ന് ഗംഭീർ പറഞ്ഞു.
തന്നെ കളിയാക്കുന്നതിന് പകരം മലിനീ കരണത്തിനെതിരെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് നല്ല വായു ശ്വസിക്കാൻ സാധിച്ചേനെയെന്നും ഗംഭീർ പറഞ്ഞു.
അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ പോയതാണ് ഗംഭീറിനെതിരെ വ്യാപക വിമർശനം വിളിച്ചുവരുത്തിയത്.
#WATCH: Gautam Gambhir, BJP MP says."Agar mera jalebi khane se Delhi ka pollution badha hai, toh main hamesha ke liye jalebi chhod sakta hoon...10 minute mein mujhe troll karna shuru kar diya, agar itni mehnat Delhi ki pollution ko kam karne mein ki hoti toh hum saas le pate." pic.twitter.com/K2oW5qokht
— ANI (@ANI) November 18, 2019
ഗംഭീറിനെ കാണാനില്ലെന്ന തരത്തിൽ ഈസ്റ്റ് ഡൽഹിയിൽ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധനേടിയിരുന്നു.
'കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.' -എന്നായിരുന്നു ഗംഭീറിന്‍റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങൾ.
മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ, ബ്രോഡ്കാസ്റ്റർ ജതിൻ സപ്രു എന്നിവർക്കൊപ്പം ഗംഭീർ ജിലേബി തിന്നുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പിന്നീട്, ആം ആദ്മി പാർട്ടിയും ഗംഭീറിനെതിരെ വ്യാപക വിമർശനം ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.