സ്വാധീനമില്ലാത്തവർക്ക് രാഷ്ട്രീയത്തിൽ ഒന്നുമാകാനാവില്ല -വരുൺ ഗാന്ധി
text_fieldsഹൈദരാബാദ്: സ്വാധീനമുള്ള പിതാക്കൻമാരും പ്രപിതാക്കളും ഇല്ലാത്തവർക്ക് രാഷ്ട്രീയത്തിൽ സ്ഥാനം നേടാൻ വളരെ ബുദ്ധിമുട്ടാെണന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ് ചെറുപ്രായത്തിൽ രണ്ടു തവണ തന്നെ ലോക്സഭാംഗമാക്കിയതെന്നും വരുൺ പറഞ്ഞു. ഉത്തർ പ്രദേശ് സുൽത്താൻപുർ എം.പിയായ വരുൺ ഹൈദരാബാദിലെ ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു.
‘‘ഇന്ന് ഞാനിവിെട വന്നിരിക്കുന്നു. എല്ലാവരും എന്നെ കേൾക്കുന്നു. എെൻറ പേരിൽ ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ചെറുപ്രായത്തിൽ തന്നെ രണ്ടുതവണ എം.പിയാകാൻ സാധ്യമാകുമായിരുന്നില്ല. നിങ്ങളാരും എെൻറ പ്രസംഗം കേൾക്കാനും ഉണ്ടാകുമായിരുന്നില്ല. സ്വാധീനമുള്ള പിതാക്കൻമാരോ അഭ്യുദയകാംക്ഷികളോ ഇല്ലാത്തതിനാൽ രാഷ്ട്രീയത്തിൽ എവിടെയും എത്താതെ പോയ കഴിവുള്ള എത്രയോ യുവജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്.
സമ്പത്തോ സ്വാധീനമോ ഉള്ള അഭ്യുദയ കാംക്ഷികളില്ലാത്ത, ദരിദ്രരായ യുവജനങ്ങൾക്ക്, കഴിവും നേതൃപാടവവും ഉണ്ടെങ്കിലും രാഷ്ട്രീയത്തിൽ ഒന്നുമാകാൻ സാധിക്കുന്നിെല്ലന്നതാണ് യാഥാർഥ്യം’’- വരുൺ പറഞ്ഞു.
ബാങ്കുകളിൽ കോടികൾ കടമുള്ള പണക്കാർ മക്കളുെട വിവാഹം ആർഭാട പൂർവം നടത്തുേമ്പാൾ, വർഷങ്ങളായി 25,000 രൂപ തിരിച്ചടക്കാൻ സാധിക്കാതെ 14 ലക്ഷത്തിലേറെ വരുന്ന കർഷകരും സാധാരണക്കാരും ജയിലിലടക്കപ്പെടുകയാണ്. രാജ്യത്ത് ഏകനീതി നടപ്പാകാത്ത കാലത്തോളം ഇന്ത്യ നമ്മുടെ സ്വപ്നങ്ങളിലേതു പോലെയാകില്ല. ഇപ്പോഴും ജനങ്ങൾക്കിടയിൽ ധാരാളം അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. 60 ശതമാനത്തോളം വരുന്ന രാജ്യത്തിെൻറ സമ്പത്ത് നിയന്ത്രിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന ജനങ്ങളാണെന്നും വരുൺ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.