മോദിക്ക് ക്ഷേത്രം സന്ദർശിക്കാനാകുമെങ്കിൽ നമുക്ക് മസ്ജിദുകളിലും പോകാം: ഉവൈസി
text_fieldsഹൈദരാബാദ്: ബി.ജെ.പി അധികാരത്തിൽ വന്നതിൽ രാജ്യത്തെ മുസ്ലിംകൾ വേവലാതിപ്പെടേണ്ടതില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മക്ക മസ്ജിദിൽ ജമാഅത്ത് ഉൽ വിദയിൽ (റംസാൻ അവസാന വെള്ളിയാഴ്ച) പ്രസംഗിക്കുകയായിരുന്നു ഉവൈസി.
മോദിക്ക് ക്ഷേത്രം സന്ദർശിക്കാമെങ്കിൽ ഞങ്ങൾക്ക് പള്ളികളും സന്ദർശിക്കാം. മോദിക്ക് ഒരു ഗുഹയിൽ ഇരിക്കാൻ സാധിക്കുമെങ്കിൽ മുസ്ലിംകൾക്ക് നമ്മുടെ പള്ളികളിൽ ഇരിക്കാമെന്ന് അഭിമാനത്തോടെ പറയുന്നു. 300 ൽ അധികം സീറ്റുകൾ നേടിയെന്നത് വലിയ കാര്യമല്ല. ഇന്ത്യക്കൊരു ഭരണഘടന ഉണ്ട്. ബി.ജെ.പി 300 സീറ്റുകൾക്ക് നേടിയെന്നത് കൊണ്ട് നമ്മുടെ അവകാശങ്ങൾ എടുത്തുമാറ്റാനാവില്ല. ഓരോ പൗരനും മതസ്വാതന്ത്ര്യത്തിന് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.
മുസ്ലിംകളെ പൗരന്മാരായി കണക്കാക്കണമെന്നും കുടിയേറ്റക്കാരെപ്പോലെ പെരുമാറരുതെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. എ.ഐ.എം.ഐ.എം മുഖ്യനേതാവായ ഉവൈസി തുടർച്ചയായ നാലാം തവണയും ഹൈദരാബാദിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.