ഇന്ത്യ-പാക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കശ്മീർ മറ്റൊരു ഗസ്സയായി മാറും -ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് വിമർശനവുമായി നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഇന്ത്യ-പാക് ചർച്ച പുനഃരാരംഭിച്ചിട്ടില്ലെങ്കിൽ, ഗസ്സയുടെ അതേ അവസ്ഥയാകും കശ്മീരിനെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യ-പാക് ബന്ധത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളും ഫാറൂഖ് അബ്ദുല്ല പരാമർശിച്ചു. നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ സാധിക്കും, എന്നാൽ അയൽക്കാരെ മാറ്റാൻ സാധിക്കില്ല. അയൽരാജ്യങ്ങളുമായി സൗഹൃദബന്ധം സൂക്ഷിച്ചാൽ പുരോഗതി കൈവരും. എന്നായിരുന്നു വാജ്പേയി പറഞ്ഞത്.
യുദ്ധം ഒരു മാർഗമല്ല എന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും പറഞ്ഞത് അതുതന്നെ. ചർച്ചക്കു ഞങ്ങൾ തയാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവർ ചർച്ചക്ക് തയാറാകാത്തത് എന്തുകൊണ്ടാണ്?-അദ്ദേഹം ചോദിച്ചു. ചർച്ചകളിലൂടെ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഗസ്സയിലെ അതേ ഗതിയാകും കശ്മീരിന്...ഞങ്ങൾ ഫലസ്തീനികളെ പോലെയും. -ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.