ഒരാൾ രാജ്യത്തെക്കുറിച്ച് ചിന്തിച്ചില്ലെങ്കിൽ, മുഴുവൻ ജനങ്ങളും മരിക്കും; മോദിക്കെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവഗണനക്കും നിരുത്തരവാദപരമായ സമീപനത്തിനുമെതിരെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കണം. രാജ്യത്തെ ഒരാൾ മാത്രം മനസുവെച്ചില്ലെങ്കിൽ ഇനിയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'ദ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഞങ്ങൾക്ക് നാലുകോടി വാക്സിൻ വേണം, എന്നാൽ തന്നത് 40 ലക്ഷം മാത്രവും. എല്ലാ ഒാക്സിജൻ പ്ലാൻറുകളിലും അവ എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്ന് തീരുമാനിക്കാൻ കേന്ദ്രം ഉദ്യോഗസ്ഥരെ നിയമിച്ചു. പക്ഷേ ഒരു കാര്യം പറയേട്ട, ഇൗ വൈറസൊരു ദേശീയ പ്രശ്നമാണ്, അല്ലാതെ ഒരു സംസ്ഥാനത്തിെൻറ മാത്രം പ്രശ്നമാണോ? എന്തുകൊണ്ടാണ് സർക്കാർ ശരിയായ നടപടി സ്വീകരിക്കാത്തത്? ഇതിൽ കേന്ദ്രത്തിെൻറ കാഴ്ചപ്പാടെന്താണ്? -സോറൻ ചോദിച്ചു.
ഞങ്ങൾക്ക് മരുന്ന് ഇറക്കുമതി ചെയ്യണമെന്നുണ്ട്. എന്നാൽ കേന്ദ്രം അതിന് സമ്മതിക്കുന്നില്ല. അവർക്ക് തോന്നിയാൽ മാത്രം അവർ അതിന് അനുമതി നൽകും.
മേയ് ഏഴിന് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വിർച്വൽ കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തി. അപ്പോൾതന്നെ ടെലിവിഷൻ ചാനലുകളെല്ലാം അവ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. സത്യം എന്തെന്നാൽ, സംസാരിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ല. അതും ഒരു രാഷ്ട്രീയമായിരുന്നു, ഒൗപചാരികതക്കുവേണ്ടി മാത്രം. പക്ഷേ, അതിൽ ഞാനൊരു പോരാട്ടം നടത്താൻ ഉദ്ദേശിക്കുന്നില്ല. രാജ്യം ഇപ്പോൾ നടുക്കടലിൽ അകപ്പെട്ട കപ്പൽ പോലെയാണ്. അതിൽ ഒരാൾ മാത്രം ചിന്തിച്ചില്ലെങ്കിൽ രാജ്യത്ത് ഇനിയും നിരവധി ജീവനുകൾ നഷ്ടപ്പെടും. ഝാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകർ മാത്രമല്ല മരിക്കുക, ബി.ജെ.പി പ്രവർത്തകരും മരിക്കും. ആശയപരമായ വ്യത്യാസങ്ങളുണ്ടാകും, എന്നാൽ നമ്മുടെ കപ്പൽ നടുക്കടലിലാണെന്ന് ഒാർമവേണം -ആദ്യം കരക്കടിഞ്ഞതിനുശേഷം കലഹിക്കാം -സോറൻ പറഞ്ഞു.
നിരവധിപേർ പി.എം കെയറിലേക്ക് സംഭാവന നൽകി., പക്ഷേ അതിൽനിന്ന് ചെലവാക്കുന്നതിന് എന്തെങ്കിലും സുതാര്യതയുണ്ടോ? എന്നാൽ വാക്സിനുകളുടെ കാര്യത്തിലോ... അവ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തു. ഞങ്ങളെപ്പോലൊരു സംസ്ഥാനം ഇതോടെ കടക്കെണിയിലാകും. ഞങ്ങളെ മഹാരാഷ്ട്രയുമായോ തമിഴ്നാടുമായോ താരതമ്യം ചെയ്യാൻ കഴിയില്ല. ഇൗ അവസ്ഥയിലും ഒാക്സിജനുകൾ എെൻറ സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോകുന്നു. ഒാക്സിജൻ പ്ലാൻറ് സ്ഥാപിച്ചത് ഇവിടെയാണ്, എന്നാൽ ഞങ്ങളുടെ ഒാക്സിജൻ ഉപയോഗിക്കാൻ അവരുടെ അനുമതി വേണമെന്നാണ് ഉയരുന്ന വാദം. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങളെ അനുവദിക്കണം -ഹേമന്ത് സോറൻ ആവശ്യപ്പെട്ടു.
എന്തുകൊണ്ട് പ്രതിപക്ഷം മാത്രം? അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെല്ലാം സർക്കാറിനെ ചോദ്യം ചെയ്യണം. അവരും മരിച്ചുവീഴുകയാണ് - മഹാമാരി അവസാനിച്ചുകഴിഞ്ഞാൽ പ്രതിപക്ഷം മോദിയുടെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പതിച്ചിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.