സ്വഭാവ സർട്ടിഫിക്കറ്റ് നോക്കിയല്ല പ്രധാനമന്ത്രി വ്യക്തികളെ ഫോളോ ചെയ്യുന്നതെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ വ്യക്തികളെ ഫോളോ ചെയ്യുന്നത് അയാളുടെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കിയല്ലെന്ന് ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗം.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ അശ്ലീലമായി അധിക്ഷേപിച്ചയാളുടെ ട്വിറ്റർ അക്കൗണ്ട് പ്രധാനമന്ത്രി ഫോളോ ചെയ്തിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'ബ്ലോക്ക് നരേന്ദ്ര മോദി' പ്രചരണം ട്വിറ്ററിൽ വ്യാപകമായിരുന്നു. തുടർന്നാണ് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അശ്ലീല സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച നാലു പേരെയെങ്കിലും ട്വിറ്ററിൽ പ്രധാമന്ത്രി ഫോളോ െചയ്യുന്നുെണ്ടന്ന് കോൺഗ്രസും ചുണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പിയുടെ വിവരസാേങ്കതിക വിഭാഗം ദേശീയ നേതാവ് അമിത് മാളവ്യയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഒരാളെ ഫോളോ ചെയ്യുന്നത് അയാൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റല്ല. മാത്രമല്ല, പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നത് ആ വ്യക്തി എങ്ങനെ പെരുമാറുന്നു എന്നതിനുള്ള ഗ്യാരൻറിയുമല്ല. മോദി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും ഫോളോ ചെയ്യുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.
മാത്രമല്ല, കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി പ്രവർത്തകൻ പർദേശ് പേട്ടലിനെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. പർദേശാകെട്ട പ്രധാനമന്ത്രിെക്കതിരെ ഏറ്റവും മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മുെട പ്രധാനമന്ത്രി വ്യത്യസ്തനാണ്. അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ആരെയും ട്വിറ്ററിൽ തടയുകയോ ഫോളോ ചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്യില്ലെന്നും മാളവ്യ അവകാശപ്പെട്ടു.
നിഖിൽ ദഥിച്ച് എന്ന വ്യക്തിയാണ് ഗൗരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. വ്യവസായിയെന്ന് പറയപ്പെടുന്ന ഇയാളുടെ അക്കൗണ്ട് മോദിയെ കൂടാതെ നിരവധി മുതിർന്ന ബി.ജെ.പി നേതാക്കൾ ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുടങ്ങിയ ബ്ലോക്ക് നരേന്ദ്ര മോദി കാമ്പയിൻ ട്രെൻഡിങ്ങിൽ ഒന്നാമത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.