തീ കൊണ്ട് സർക്കാർ രൂപീകരിച്ചത് കോൺഗ്രസ് -രാജ്നാഥ് സിങ്
text_fieldsബംഗളൂരു: കോൺഗ്രസ് പ്രസിഡന്‍റായി സ്ഥാനമേറ്റ് രാഹുൽ ഗാന്ധി ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാഹുലിനെ അഭിനന്ദിക്കുന്നു. എന്നാൽ ഇന്ത്യയിൽ വർഗീയതക്കും തീവ്രവാദത്തിനും നക്സലിസത്തിനും തീ കൊളുത്തിയത് ബി.ജെ.പിയുടെ നയം മൂലമായിരുന്നോവെന്ന് രാജ്നാഥ് സിങ് ചോദിച്ചു.
കശ്മീരിൽ അഗ്നിക്ക് തിരി കൊളുത്തിയത് ബി.ജെ.പിയായിരുന്നില്ല. തീ കൊണ്ട് സർക്കാർ രൂപീകരിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ വർഗീയത വളർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ ഗൗരി ലങ്കേഷ്, പരേഷ് മേസ്ത എന്നീ കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്‍റായി സ്ഥാനമേറ്റ് രാഹുൽ നടത്തിയ പ്രസംഗം ബി.ജെ.പിയെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു. രാജ്യത്തെ പൊള്ളിക്കുന്ന അഗ്നി ശമിപ്പിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. ബി.ജെ.പി വെറുപ്പ് പടർത്തുമ്പോൾ സ്നേഹത്തെക്കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നത്. സ്നേഹവും വാൽസല്യവുമാണ് നമ്മെ നയിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാജ്നാഥ് സിങ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.