Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദം...

ഭീകരവാദം പ്രശ്​നമല്ലെങ്കിൽ പിന്നെ രാഹുലിന്​ എസ്​.പി.ജി സുരക്ഷ എന്തിന്​? - സുഷമ സ്വരാജ്​

text_fields
bookmark_border
ഭീകരവാദം പ്രശ്​നമല്ലെങ്കിൽ പിന്നെ രാഹുലിന്​ എസ്​.പി.ജി സുരക്ഷ എന്തിന്​? - സുഷമ സ്വരാജ്​
cancel

ഹൈദരാബാദ്​: ഭീകരവാദമല്ല പ്രധാന പ്രശ്​നമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച്​ കേന്ദ്ര വിദേശകാര്യ മന് ത്രി സുഷമ സ്വരാജ്​. ഭീകരവാദം പ്രശ്​നമല്ലെങ്കിൽ പിന്നെ എസ്​.പി.ജിയുടെ സംരക്ഷണം രാഹുൽ നിരാകരിക്കണമെന്ന്​ സുഷമ പ റഞ്ഞു.

തൊഴിലാണ്​ പ്രശ്​നം ഭീകരവാദമല്ല എന്നാണ്​ രാഹുൽ പറയുന്നത്​​. രാജ്യത്ത്​ ഭീകരവാദമില്ലെങ്കിൽ പിന്നെ എന്തിനാണ്​ അദ്ദേഹത്തിന്​ പ്രത്യേക സേനയുടെ സംരക്ഷണം. രാജീവ്​ ഗാന്ധി വധത്തിനു ശേഷം ഇന്നു വരെ രാഹുലിൻെറ കുടുംബത്തിലെ എല്ലാവരും എസ്​.പി.ജിയു​െട സംരക്ഷണത്തിലാണ്​ കഴിയുന്നത്​. ഭീകരവാദം ​പ്രശ്​നമല്ലെന്ന്​ നിങ്ങൾക്ക്​ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക്​ എസ്​.പി.ജി സുരക്ഷ ആവശ്യമി​െല്ലന്ന്​ എഴുതിക്കൊടുക്കൂ. രാജ്യത്ത്​ ഭീകരവാദമില്ലെങ്കിൽ ആരെയും പേടിക്കേണ്ടതില്ലല്ലോ​? - സുഷമ പറഞ്ഞു. ഹൈദരബാദിലെ തെരഞ്ഞെടുപ്പ്​ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുഷമ.

ബാലാകോട്ട്​ വ്യോമാക്രമണത്തെ രാജ്യത്തെ പ്രതിപക്ഷമൊഴികെ മറ്റെല്ലാ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്​. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ ലോക രാഷ്​ട്രങ്ങൾ അംഗീകരിക്കുന്നുണ്ട്​. പ്രധാനമന്ത്രിയെ വിശ്വാസമില്ലാത്ത പ്രതിപക്ഷം മാത്രമാണ്​ ജയ്​​െശ മുഹമ്മദിനെതിരായ ഇന്ത്യയുടെ ആക്രമണത്തെ വിമർശിച്ചതെന്നും സുഷമ സ്വരാജ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajmalayalam newsSPG SecurityLok Sabha Electon 2019Rahul Gandhi
News Summary - If Terror Not An Issue then He Should Ends His Security - Sushma - India News
Next Story