'പുനസംഘടനയുടെ അളവുകോൽ പ്രകടനമാണോ? എങ്കിൽ ആദ്യം പുറത്താക്കേണ്ടിയിരുന്നത് മോദിയെ'
text_fieldsബംഗളൂരു: മന്ത്രിമാരുടെ പ്രകടനമാണ് മന്ത്രിസഭ പുനസംഘടനയുടെ അളവുകോലെങ്കിൽ ആദ്യം പുറത്താക്കേണ്ടിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 2014 മുതൽ ബി.ജെ.പി സർക്കാറുകളുടെ മുഴുവൻ പരാജയത്തിനും നേരിട്ട് ഉത്തരവാദി മോദിയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ട്വിറ്ററിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്.
കോവിഡ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സമയത്ത് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് എല്ലാ തീരുമാനങ്ങളും വിശദീകരിച്ചിരുന്നത് മോദിയായിരുന്നു. കോവിഡിനെ തുരത്താൻ പാത്രം കൊട്ടാൻ പറഞ്ഞതടക്കം പ്രധാനമന്ത്രിയാണ്. എന്നാൽ, ദുർഭരണത്തിന്‍റെ പേരിൽ പുറത്താക്കപ്പെട്ടത് േഡാ. ഹർഷ്വർധനാണ്. എന്തുകൊണ്ട് മോദി രാജിവെച്ചില്ല? -ട്വീറ്റിൽ സിദ്ധരാമയ്യ ചോദിക്കുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ചക്ക് നരേന്ദ്ര മോദി കഴിഞ്ഞാൽ ഉത്തരവാദി കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ്. മറ്റാരേക്കാളും മുേമ്പ പുറത്താേക്കണ്ടിയിരുന്ന ഒരാളായിട്ടും എന്തുകൊണ്ട് ധനമന്ത്രിയെ നിലനിർത്തി? നോട്ടുനിരോധനവും ജി.എസ്.ടിയും പരാജയപ്പെട്ട മറ്റു നയങ്ങളുമാണ് നമ്മുടെ രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത്.
ആഭ്യന്തര ജനാധിപത്യം ഒട്ടുമില്ലാത്ത ബി.ജെ.പിയുടെ കാബിനറ്റ് പുനഃസംഘടനക്ക് ഒരു പ്രാധാന്യവുമില്ലെന്ന് മറ്റൊരു ട്വീറ്റിൽ സിദ്ധരാമയ്യ പറഞ്ഞു. ഒരു ഏകാധിപതിയുടെ ഭരണം രാജ്യത്തെ അങ്കലാപ്പിലേക്കും സമ്പൂർണ പരാജയത്തിലേക്കും നയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.