സമരം അക്രമാസക്തമായാല്‍ ദോഷകരമായി ബാധിക്കും; വഴി മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമെന്നും പ്രശാന്ത് ഭൂഷണ്‍
text_fieldsന്യൂഡല്‍ഹി: കർഷകസമരം അക്രമാസക്തമായാല്‍ പ്രതിഷേധത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
'ചില കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ എത്രയും വേഗം നേരത്തെ നിശ്ചയിച്ച വഴികളിലേക്ക് തന്നെ തിരിച്ചുപോയി റാലി നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അതിനാക്കേളുപരി സമാധാനപരമായിരിക്കണം ഈ പ്രതിഷേധം. എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ഏറെ ദോഷകരമായി ബാധിക്കും,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
It is unfortunate that some farmers on tractors have deviated from the pre agreed & designated route. It is extremely important for the farmers to go back to the designated route&above all remain totally non-violent. Any indiscipline or violence will seriously damage the movement
— Prashant Bhushan (@pbhushan1) January 26, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.