ക്ഷേത്രനിർമാണം: നിയമം കൊണ്ടുവരണമെന്ന് ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് സുപ്രീംകോടതി നീട്ടിവെച്ചതിനു പിന്നാലെ, രാമക്ഷേത്ര നിർമാണം വേഗത്തിലാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ശക്തമാക്കി ആർ.എസ്.എസ്.
പാർലമെൻറ് ഇതിനായി നിയമം നിർമിക്കുകയോ സർക്കാർ ഒാർഡിനൻസ് കൊണ്ടുവരുകയോ വേണമെന്ന് ആർ.എസ്.എസ് ജോയൻറ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണം ദേശാഭിമാനത്തിെൻറ പ്രശ്നമാണ്. അയോധ്യ തർക്കം ഇതുവരെ കോടതികൾ പരിഹരിച്ചിട്ടില്ല. ഏറ്റവും വേഗം ക്ഷേത്രം നിർമിക്കാൻ പാകത്തിൽ നിയമനിർമാണം വേണമെന്ന് നേരേത്ത ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.