കശ്മീരിൽ ആളുകൾ മരിക്കുന്നതിനെക്കാൾ ഭേദമാണ് നിയന്ത്രണങ്ങൾ; ന്യായീകരിച്ച് ഗവർണർ
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഗവർണർ സത്യപാൽ മലിക്. ആളുകൾ മരിക്കുന്നതിനെക്കാൾ നല്ലത ാണ് വാർത്താവിനിമയ സംവിധാനങ്ങളുടെ നിയന്ത്രണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാൾ പോലും കശ്മീരിൽ മരിച്ചിട്ടില്ല. ആർക്കും ജീവഹാനിയുണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും ഗവർണർ പറഞ്ഞു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ഗവർണർ.
കശ്മീരിൽ അവശ്യവസ്തുക്കൾക്കോ മരുന്നുകൾക്കോ ക്ഷാമം ഇല്ലെന്നും ഗവർണർ പറഞ്ഞു. ഈദ് ദിവസം ഇറച്ചിയും പച്ചക്കറികളും വീടുകളിൽ വിതരണം ചെയ്തിരുന്നു. മറ്റ് നിയന്ത്രണങ്ങൾ നീക്കി സാഹചര്യങ്ങൾ ഉടൻ പൂർവസ്ഥിതിയിലാക്കുമെന്നും ഗവർണർ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങളും ഇന്‍റർനെറ്റും ഇല്ലാതാക്കിയിരുന്നു. പ്രതിഷേധങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മൂന്ന് ആഴ്ചയോളമായി ഈ സാഹചര്യം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.