'ബുദ്ധിമുട്ട് അനുഭവിച്ചാലെ സുഖം എന്തെന്ന് അറിയാനാകൂ'; ഇന്ധന വില വർധനവിൽ പുതിയ സിദ്ധാന്തവുമായി ബി.ജെ.പി നേതാവ്
text_fieldsഭോപ്പാൽ: ഇന്ധനവിലവർധനവ് കാരണം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പുതിയ ന്യായീകരണം ചമച്ച് ബി.ജെ.പി നേതാവ്. മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച്ചയാണ് വിചിത്രമായൊരു സിദ്ധാന്തം ഇന്ധനവിലവർധനയിൽ അവതരിപ്പിച്ചത്. 'ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാത്രമേ സുഖം എന്തെന്ന് അറിയാനുള്ള കഴിവ് ലഭിക്കൂ'എന്നായിരുന്ന മന്ത്രി പറഞ്ഞത്. 'ദുഃഖങ്ങൾ ഇല്ലാത്തവർക്ക് സുഖം ആസ്വദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിജിയുടെ തന്ത്രങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണോ രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് '40 വർഷം രാജ്യത്തെ ജനങ്ങൾക്ക് പോളിയോയുടെ തുള്ളിമരുന്ന് മാത്രം നൽകിയ കോൺഗ്രസിനെയാണോ നിങ്ങളെപോലുള്ള ആളുകൾ ആഗ്രഹിക്കുന്നത്' എന്നായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമപ്രവർത്തകർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 101.01, ഡീസലിന് 95.71 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 101.32, ഡീസലിന് 95.02 രൂപയുമായാണ് വർധിപ്പിച്ചത്. ഈ മാസം ഇത് ആറാം തവണയാണ് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്.
MP Minister's bizarre response on fuel prices "Troubles make you realise the happiness of good times. if there's no trouble, you won't be able to enjoy happiness @ndtv @ndtvindia @manishndtv @GargiRawat #PetrolPriceHike #PetrolDieselPrice pic.twitter.com/hjUivyepY1
— Anurag Dwary (@Anurag_Dwary) July 11, 2021
അന്താരാഷ്ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 75.55 ഡോളറായാണ് വർധിച്ചത്. ഇന്ധന ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് വിപണിയിൽ വില ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.