പത്മാവതി വിവാദം: ബൻസാലി കുറ്റക്കാരനെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: പത്മാവതി ചിത്രത്തിെൻറ സംവിധായകനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിത്രത്തിൽ അഭിനയിച്ച നടീനടൻമാരുടെ തലയറുക്കുമെന്ന് പറയുന്ന വ്യക്തിക്ക് സമാനമായ കുറ്റമാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും ചെയ്തിരിക്കുന്നതെന്ന് യോഗി പ്രതികരിച്ചു.
ബൻസാലി ക്ഷണിച്ചു വരുത്തിയ വിപത്തുകളാണിതെല്ലാം. നിയമത്തെ കയ്യിലെടുക്കാൻ ബൻസാലിക്കോ മറ്റേതുവ്യക്തികൾക്കോ അവകാശമില്ല. വിവാദ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ തലയറക്കുമെന്നു പറയുന്നത് കുറ്റമെന്നപോലെ, ജനവികാരത്തെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയ ബൻസാലിയും കുറ്റക്കാരനാണ്. പത്മാവതി ഉത്തർപ്രദേശിൽ റിലീസ് ചെയ്യില്ലെന്നും യോഗി ആവർത്തിച്ചു. സി.എൻ.എൻ -എ.ബി.എൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ , ചിത്രത്തിൽ റാണി പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് സൂരജ് പാൽ അമു തിയേറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. ചിത്രം ഇന്ത്യയിലെവിടെ പ്രദർശിപ്പിച്ചാലും ക്ഷത്രിയ സമുദായത്തിലെ യുവാക്കൾ തിയേറ്റർ കത്തിക്കുമെന്ന് സുരജ് പാൽ ഭീഷണി മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.