ട്രംപിെൻറ അക്കൗണ്ട് പൂട്ടിയാൽ പിന്നെയാര്, രമൺ സിങ്; ടൂൾ കിറ്റ് വിവാദത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതാവ്
text_fieldsറായ്പൂർ: ബി.ജെ.പിയുടെ ടൂൾകിറ്റ് ആരോപണത്തിൽ പ്രതികരണവുമായി ഛത്തീസ്ഗഡ് കോൺഗ്രസ് നേതാവ്. സമൂഹമാധ്യമങ്ങളെ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് പ്രചാരണം.
'ഡോണൾഡ് ട്രംപിെൻറ അക്കൗണ്ട് റദ്ദാക്കിയാൽ, അടുത്തതാര് എന്ന ചോദ്യത്തിെൻറ ഉത്തരം രമൺ സിങ്ങ്. രമൺ സിങ് തിടുക്കത്തിൽ പ്രസ്താവനകൾ ഇറക്കുന്നു. കാരണം അത് തെറ്റായതുകൊണ്ടുതന്നെ. ട്വിറ്റർ അതിെൻറ ജോലി ചെയ്യുന്നു. ഛത്തീസ്ഗഡ് പൊലീസിൽ കൃത്യമായ നടപടി സ്വീകരിക്കും ' -മോഹർ മാർകം പറഞ്ഞു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെതിരെയായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ട്വിറ്ററിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് ഡോണൾഡ് ട്രംപിെൻറ അക്കൗണ്ട് തിരിച്ചെടുക്കാനാകാത്ത വിധം ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ബി.ജെ.പിയുടെ ടൂൾകിറ്റ് ആരോപണത്തെ അതിനോട് ഉപമിച്ചായിരുന്നു കോൺഗ്രസ് നേതാവിെൻറ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്നതിനായി കോൺഗ്രസ് ടൂൾ കിറ്റ് നിർമിച്ചുവെന്നായിരുന്നു ബി.ജെ.പി വക്താവ് സംപിത് പത്രയുടെ ആരോപണം. ബി.ജെ.പിയുടെ നിരവധി നേതാക്കൾ സംപിത് പത്രയുടെ ആരോപണം ശരിവെച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ബി.ജെ.പി പ്രചരിപ്പിക്കുന്നത് വ്യാജ ടൂൾകിറ്റാണെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.
കോൺഗ്രസിെൻറ പരാതിയിൽ സംപിത് പത്രയുടെ ട്വീറ്റിലടക്കം ട്വിറ്റർ 'കൃത്രിമ മാധ്യമം' എന്ന ടാഗ് നൽകിയിരുന്നു.
അതേസമയം, സംപിത് പത്രയുടെ ആരോപണം ഡൽഹി പൊലീസ് അന്വേഷിക്കും. ഇതിെൻറ ഭാഗമായി ട്വിറ്റർ ഇന്ത്യയുടെ ഡൽഹിയിലെ ഒാഫിസിൽ അടക്കം ഡൽഹി സ്പെഷൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.