Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightഞങ്ങൾ 'ആന്ദോളൻ...

ഞങ്ങൾ 'ആന്ദോളൻ ജീവി'യെങ്കിൽ നിങ്ങൾ 'അപോളജി ജീവി'; മോദിയുടെ പരിഹാസത്തിൽ സമൂഹമാധ്യമങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ 'ആന്ദോളൻ ജീവി' പരാമർശനത്തിനെതിരെ പ്രതിഷേധം. പ്രക്ഷോഭകർ സമര ജീവികളാണെങ്കിൽ ബി.ജെ.പി അനുഭാവികൾ 'അപോളജി ജീവി' (മാപ്പ്​ ജീവി) ആണെന്നായിരുന്നു വിമർശനം.

ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തി​ക്കില്ലെന്ന്​ മാപ്പ്​ എഴുതി നൽകിയ വി.ഡി. സവർക്കറുടെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തി അപോളജി ജീവിയെന്ന്​ എഴുതിയ പോസ്റ്ററുകൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രക്ഷോഭകരെ 'ആന്ദോളൻ ജീവി' (സമര ജീവി)യെന്ന്​ പരിഹസിച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്റർ പ്രൊഫൈലിൽ പേരിനുമുമ്പിൽ ​'ആന്ദോളൻ ജീവി'യെന്ന്​ ചേർത്ത്​ ആക്​ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി രംഗത്തെത്തിയിരുന്നു.

രാജ്യസഭയിൽ രാഷ്​ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്​ ശേഷം നന്ദിപ്രമേയത്തിൻമേലായിരുന്നു ​മോദിയുടെ പരിഹാസം. രാജ്യത്ത്​ പുതിയ ഒരു വിഭാഗം ആന്ദോളൻ ജീവികൾ രൂപമെടുത്തിട്ടുണ്ടെന്നായിരുന്നു പരാമർശം. എല്ലാ പ്രതിഷേധങ്ങൾക്ക്​ മുമ്പിലും ഇവരെ കാണാം. ആന്ദോളൻ ജീവി എന്നാണ്​ ഇവരുടെ പേര്. ഇവർ പരാന്നഭോജികളാണെന്നും മോദി പറഞ്ഞു.

'ബുദ്ധിജീവി എന്നെല്ലാം കേട്ടിട്ടുണ്ട്​. കുറച്ചുകാലമായി വലിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്​. ആന്ദോളൻ ജീവി. ഈ വിഭാഗക്കാരെ എല്ലായിടത്തും കാണാനാകും. അഭിഭാഷകരുടെ സമരം, വിദ്യാർഥികളുടെ സമരം, തൊഴിലാളികളുടെ സമരം എന്നിവയിൽ മുന്നിലോ പിന്നിലോ ഇവരെ കാണും. അവർക്ക്​ സമരമില്ലാതെ ജീവിക്കാൻ കഴിയില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ്​ അവരിൽനിന്ന്​ രാജ്യത്തെ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ്​' -മോദി പറഞ്ഞു.

മോദിയുടെ പരാമർശത്തിനെതിരെ കർഷക സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുൻഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്​പ്പോഴും സമരത്തിന്​ എതിരായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social MediaAndolan JeeviApology Jeevi
News Summary - If We are Andolan Jeevi You are Apology Jeevi- Social Media Response on Modis mockery
Next Story