ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ അവൾ രക്ഷപ്പെടുമായിരുന്നു
text_fieldsരത്ലം(മധ്യപ്രദേശ്): ദന മാഞ്ജി രാജ്യത്തെ നൊമ്പരപ്പെടുത്തിയിട്ട് അധികനാളായില്ല. അതിെൻറ വിങ്ങൽ മാറും മുേമ്പ സമാനമായ മറ്റൊരു സംഭവം കൂടി. ഇത് മധ്യപ്രദേശിലെ രത്ലമിൽ നിന്ന്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ഇരയായതാകെട്ട ഒരു നാലുവയസ്സുകാരി; പേര് ജീജ. കൃത്യസമയത്ത് ഒരു ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ, അവൾ രക്ഷപ്പെടുമായിരുന്നു. അവശ്യ സൗകര്യങ്ങൾ എത്തിനോക്കാത്ത കുഗ്രാമത്തിൽ ജനിച്ചത് ആ പിഞ്ചുപൈതലിന് വിനയായി.
പനിബാധിച്ച് സെയ്ലാനയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് അവൾക്ക് അസുഖം കൂടിയത്. ഡോക്ടർമാർ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് മാതാപിതാക്കൾ ആംബുലൻസ് ആവശ്യപ്പെെട്ടങ്കിലും ലഭിച്ചില്ല. ഇൗ സാഹചര്യത്തിൽ മറ്റൊരു വഴിയും കാണാതിരുന്ന പിതാവ് ഘനശ്യാം മകളെ സ്വന്തം ബൈക്കിൽ രത്ലമിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
സുഹൃത്തിനെ ബൈക്ക് ഒാടിക്കാൻ ഏൽപിച്ചു. പിറകിൽ കുട്ടിയെ പിടിച്ച് ഘനശ്യാം ഇരുന്നു. മൂന്നാമതായി ഭാര്യ ദിനാബായിയും കയറി. കുട്ടിയുടെ െകെയിലെ െഎ.വി ഫ്ലൂയിഡിെൻറ സൂചി അനങ്ങാതെ നോക്കിയും സലൈൻ വാട്ടർ േബാട്ടിൽ പിടിച്ചുമാണ് അവർ ഇരുന്നത്. തുടർന്ന് സെയ്ലാനയിൽനിന്ന് രത്ലമിലേക്ക് 30 കിലോമീറ്റർ ദൂരം ബൈക്ക് യാത്ര. അത്യാസന്ന നിലയിലായ കുഞ്ഞിനെയുമായി ജീവൻ രക്ഷിക്കാനുള്ള ആ യാത്ര പക്ഷേ, അന്ത്യയാത്രയായി. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ചെയ്തു. നിസ്സഹായരും ദുഃഖിതരുമായ മാതാപിതാക്കളുടെ കഥ പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബൈക്കിൽ കുഞ്ഞിനെയും കൊണ്ടുള്ള മൂന്നുപേരുടെ യാത്രാച്ചിത്രവും മാധ്യമങ്ങളിൽ വന്നു. ഇതേത്തുടർന്ന് രത്ലം ആക്ടിങ് കലക്ടർ സോമേഷ് മിശ്ര അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. സെയ്ലാനയിലെ ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് മൂന്നുമാസമായി കേടായിക്കിടക്കുകയാണെന്നുമാണ് വാർത്തയിൽ പറഞ്ഞത്. ആംബുലൻസ് നന്നാക്കാൻ ചുമതലപ്പെട്ട കരാറുകാരൻ അത് ചെയ്തില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
2016ൽ രാജ്യത്തെ നടുക്കിയ ചിത്രമായിരുന്നു ഒഡിഷയിലെ ദരിദ്ര കർഷകൻ ദന മാഞ്ജിയുെടത്. ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ, ആശുപത്രിയിൽ മരിച്ച ഭാര്യയെ 10 കി.മീറ്റർ ദൂരം തോളിൽ ചുമന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മാഞ്ജി. ഇൗ സംഭവമുണ്ടായി ഒരു മാസത്തിനുശേഷം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ സീനിയർ പ്രഫസർ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരുന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ വൃക്കരോഗിയായ 14കാരിയെ കാഞ്ചീപുരത്തുനിന്ന് ചെന്നൈയിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മരണത്തിനിടയാക്കി. ഏഴു മണിക്കൂറാണ് അവർ ആംബുലൻസിനായി കാത്തുകിടന്നത്. ആ കൂട്ടത്തിലേക്ക് ഒടുവിൽ ജീജയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.