സർക്കാറിനെ ഇഷ്ടപ്പെടാത്തവർ താൻ നിർമിച്ച റോഡ് ഉപയോഗിക്കരുത് -ആന്ധ്ര മുഖ്യമന്ത്രി
text_fieldsഅമരാവതി: തെൻറ സർക്കാറിനെ ഇഷ്ടപ്പെടാത്തവർ സർക്കാർ നിർമിച്ച റോഡും നൽകുന്ന െപൻഷനും സ്വീകരിക്കരുതെന്ന് ആന്ധ്ര മുഖ്യമന്ത്രി. തെൻറ സർക്കാറിന് വോട്ട് നൽകാൻ താത്പര്യമില്ലാത്തവർ ഇൗ ഭരണത്തിൽ നിർമിച്ച റോഡുകൾ ഉപയോഗിക്കരുത്. തെലുങ്കു ദേശം പാർട്ടി സർക്കാർ നൽകുന്ന പെൻഷനും മറന്നേക്കണമന്നാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിെൻറ ആവശ്യം.
ഞാൻ നൽകുന്ന പെൻഷൻ നിങ്ങൾക്ക് സ്വീകരിക്കാം. എെൻറ ഭരണത്തിൻ കീഴിൽ നിർമിച്ച റോഡുകളും ഉപയോഗിക്കാം. എന്നാൽ എനിക്ക് നിങ്ങൾ വോട്ട് ചെയ്യില്ല. അതിന് എന്ത് ന്യായികരണമാണുള്ളത്? കർനൂൽ ജില്ലയിലെ നന്ദ്യാലിൽ നടന്ന പാർട്ടി മീറ്റിങ്ങിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം ചോദിച്ചത്. നിങ്ങൾ എെൻറ സർക്കാറിനെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പെൻഷൻ വാങ്ങരുത്. റോഡുകളും ഉപയോഗിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നാട്ടുകാർക്ക് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുള്ളതിനാൽ വോട്ടു നൽകാൻ നാട്ടുകാരോട് ആവശ്യെപ്പടണമെന്ന് പാർട്ടി പ്രസിഡൻറ് നേതാക്കളോട് പറഞ്ഞു. അവർ നമുക്ക് വോട്ട് നൽകാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ, നമ്മെ കൊണ്ട് ഇത്രയധികം ഗുണമുണ്ടായിട്ടും എന്തുെകാണ്ടാണ് നമുക്ക് വോട്ട് െചയ്യാത്തതെന്ന് അവരോട് ചോദിക്കണം. നമുക്ക് വോട്ട് നൽകാത്ത ഗ്രാമങ്ങളെ അവഗണിക്കുന്നതിന് താൻ മടിക്കില്ലെന്നും മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരോട് വ്യക്തമാക്കി.
1.50 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളിയെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും മാസം 200 രൂപയായിരുന്ന പെൻഷൻ 1000 രൂപയാക്കി വർധിപ്പിച്ചെന്നും ധാരാളം സാമൂഹിക സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കിയെന്നും നായിഡു അവകാശപ്പെട്ടു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾ നൽകുന്ന 500, 1000 രൂപക്ക് വേണ്ടി അവർക്ക് വോട്ട് ചെയ്യുന്നത് എന്തിനാണ്? ഇൗ തുക കൊണ്ട് എങ്ങനെ നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.