‘ഞരമ്പുകളിൽ താക്കറെയുടെ രക്തമെങ്കിൽ മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോകൂ’
text_fieldsമുംബൈ: മുൻ സഖ്യകക്ഷികളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന ശിവസേനയോടുള്ള അമിത് ഷായുടെ വെല്ലുവിളിക്ക് പിറ കെ മഹാരാഷ്ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ജയന്ത് പാട്ടീലും ശിവസേനക്കെതിരെ വെല്ലുവിളിയുമായ ി രംഗത്ത്.
ബി.ജെ.പിയുടെ പ്രസിഡൻറ് നിങ്ങളെ തോൽപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഞരമ്പുകളിൽ ബാൽ താക്കറെയുെട രക്തമാണ് ഒാടുന്നതെങ്കിൽ നാളത്തെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള ധൈര്യം കാണിക്കൂ - ജയന്ത് പാട്ടീൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെങ്കിൽ മുൻ സഖ്യകക്ഷികളെ ബി.ജെ.പി ഏതുവിധേനയും തോൽപ്പിക്കുെമന്നായിരുന്നു അമിത്ഷായുടെ മുന്നറിയിപ്പ്.
ബി.ജെ.പിക്കെതിരായ ആക്രമണം തുടരുന്നതിനിടയിലും രണ്ടു ദിവസം മുമ്പ് പട്ടണത്തിലെ ഹോട്ടലിൽ വെച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പാട്ടീൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.