കർണ്ണാടകയിൽ കഴിയണമെങ്കിൽ കന്നഡ പഠിക്കണമെന്ന് സിദ്ധാരാമയ്യ
text_fieldsബംഗളൂരു: കർണ്ണാടകയിൽ കഴിയണമെങ്കിൽ കന്നഡ പഠിക്കണമെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ബംഗളൂരുവിൽ നടന്ന കർണ്ണാടക രാജ്യോത്സവത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ താമസിക്കുന്നവരെല്ലാം കന്നഡിഗരാണ്. അത് കൊണ്ട് ഇവിടെ താമസിക്കുന്നവരും കന്നഡ പഠിക്കണം. ഒപ്പം അവരവരുടെ കുട്ടികളെയും കന്നഡ പഠിപ്പിക്കണമെന്നും സിദ്ധാരാമയ്യ പറഞ്ഞു. കന്നഡ പഠിക്കാത്തത് നാടിനോടുള്ള അവഹേളനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ പഠിപ്പിക്കണം. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചേർക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പ്രൈമറി തലങ്ങളിൽ കുട്ടികൾക്ക് മാതൃഭാഷ നിർബന്ധമാക്കാൻ താൻ കത്തെഴതും. മറ്റ് ഭാഷകളോട് തനിക്ക് ബഹുമാനക്കുറവില്ലെന്നും സിദ്ദാരാമയ്യ പറഞ്ഞു.
ബംഗളൂരു മെട്രേ റെയിലിൽ ഹിന്ദി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സിദ്ധാരാമയ്യ വിമർശനം ഉന്നയിച്ചിരുന്നു. മെട്രോ റെയിലിൽ ഹിന്ദി സൈൻ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.