'അവാർഡ് വേണമെങ്കിൽ സൗദിയിലേക്ക് പോകൂ'; മദ്റസ വിദ്യാർഥികളോട് ബി.ജെ.പി നേതാവ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഉന്നതവിജയം നേടിയ മദ്റസ വിദ്യാർഥികൾക്ക് ആദരം വേണമെങ്കിൽ സൗദിയിലേക്ക് പോകണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മുഹ്സിൻ റാസ. യു.പി ബോർഡ്, സംസ്കൃത സ്കൂളുകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സർക്കാർ ആദരിക്കുകയും മദ്റസ വിദ്യാർഥികളെ ഒഴിവാക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റാസയുടെ പരാമർശം.
"മതവിദ്യാഭ്യാസത്തിലുള്ള മികവിന് അവാർഡ് നൽകുന്നില്ല. അത്തരത്തിൽ അവാർഡ് ആവശ്യമുണ്ടെങ്കിൽ സൗദിയിലേക്ക് പോകൂ. അവിടെ നിന്ന് അവാർഡ് വാങ്ങൂ," അദ്ദേഹം പറഞ്ഞു.
മറ്റ് വിദ്യാർഥികൾക്ക് അവാർഡ് നൽകിയതിന് പിന്നാലെ യു.പി സർക്കാരിനെതിരെ വിമർശനവുമായി സമാജ് വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. എല്ലാ മതങ്ങളേയും തുല്യ പ്രാധാന്യത്തോടെ കണക്കാക്കുമെന്ന് പറഞ്ഞ യോഗി സർക്കാർ എന്തുകൊണ്ടാണ് മദ്രസ വിദ്യാർഥികളെ ഒഴിവാക്കിയതെന്ന് സമാജ്വാദി പാർട്ടി നേതാവും എം.പിയുമായ രാമശങ്കർ രാജ്ഭർ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയും സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു,
അടുത്തിടെ ഉയർന്ന വിജയം നേടിയ സംസ്ഥാന സർക്കാർ സംസ്കൃത, സംസ്ഥാന സ്കൂൾ വിദ്യാർഥികൾക്ക് അവാർഡും ഒരു ലക്ഷം രൂപ കാഷ് പ്രൈസും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.