െഎ.െഎ.എം നിയമം പ്രാബല്യത്തിലാകും മുേമ്പ കോഴിക്കോടിന് ഡയറക്ടറെ നിയമിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറുകളുടെ സ്വയംഭരണം ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മുേമ്പ കോഴിക്കോട്, അഹ്മദാബാദ് െഎ.െഎ.എം ഡയറക്ടർമാരെ നിയമിച്ച് മാനവ വിഭവശേഷി മന്ത്രാലയം. മുരുഗപ്പ ഗ്രൂപ്പ് ചെയർമാൻ എ.വി. വെള്ളയ്യനാണ് കോഴിക്കോട് െഎ.െഎ.എം ഡയറക്ടർ. അപ്പോളോ ടയേഴ്സ് ചെയർമാൻ ഒാംകാർ എസ്. കൻവർ, കോഗ്നിസൻറ് സി.ഇ.ഒ ലക്ഷ്മി നാരായണൻ എന്നിവരടങ്ങുന്ന പട്ടികയിൽനിന്നാണ് വെള്ളയ്യെൻറ നിയമനം.
െഎ.െഎ.എം അഹ്മദാബാദിലെ സാമ്പത്തികശാസ്ത്രം ഡീനായ ഇറോൾ ഡിസൂസയെ അവിടെ ഡയറക്ടറായും നിയമിച്ചു. 2017 ആഗസ്റ്റ് മുതൽ ഡയറക്ടറുടെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. െഎ.െഎ.എം നിയമം ബുധനാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. ഇൗ നിയമപ്രകാരം ഇൗ സ്ഥാപനങ്ങൾക്കാണ് അവയുടെ മേധാവികളെ നിയമിക്കാൻ അധികാരം. ഇത്തരത്തിൽ സ്ഥാപനങ്ങൾക്ക് സ്വയംഭരണം നൽകുന്ന ആദ്യ നിയമം കൂടിയാണിത്.
കോഴിക്കോട് െഎ.െഎ.എം ഭരണസമിതിക്കുതന്നെ ഡയറക്ടറെ നിയമിക്കാനുള്ള സാവകാശം നൽകണമെന്ന് ഭരണസമിതി അംഗങ്ങളിൽ ചിലർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് മറികടന്നാണ് അവസാന നിമിഷ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.