മാംസ ഭക്ഷണം കഴിക്കുന്നവർക്ക് പ്രത്യേക പാത്രം; ബോംബേ െഎ.െഎ.ടിയിൽ പ്രതിഷേധം
text_fieldsമുംബൈ: മാംസ ഭക്ഷണം കഴിക്കുന്നവർ പ്രത്യേക പാത്രം ഉപയോഗിക്കണമെന്ന ബോംബേ െഎ.െഎ.ടിയുടെ നിർദേശത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. ഒരു ഇമെയിൽ അറിയിപ്പിലൂടെയാണ് ഹോസ്റ്റൽ അധികൃതർ സസ്യേതര ഭക്ഷണം കഴിക്കുന്നവരോട് പ്രധാന പാത്രം ഉപയോഗിക്കാതെ ട്രേ കൊണ്ട് നിർമിച്ച പ്രത്യേക പാത്രം ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
‘എന്നാൽ എല്ലാ മെസ്സിലും സസ്യാഹാരത്തിനും മാസാഹാരത്തിനും പ്രത്യേക പാത്രങ്ങളും പ്രത്യേക കൗണ്ടറുകളുമാണ്. എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ ഇമെയിൽ സന്ദേശമയച്ച് അത് ഒാർമപ്പെടുത്തിയതെന്ന് അറിയില്ലെന്നും’ ഒരു ഹോസ്റ്റൽ നിവാസി പറഞ്ഞു.
പതിയെ സസ്യാഹാരം നിർബന്ധമാക്കാനുള്ള വലതുപക്ഷ വിഭാഗത്തിെൻറ അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർഥികൾ പ്രതികരിച്ചു. വർഷങ്ങളായി പ്രത്യേക പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന നമ്മൾ അതിനെതിരെ ഇത് വരെ ശബ്ദമുയർത്തിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
ഹോസ്റ്റലിലെ മെസ് കൗൺസിലാണ് വിദ്യാർഥികളോട് നിർദ്ദേശം വെച്ചത്. ശക്തമായ പ്രതിഷേധം രൂപപ്പെട്ടതോടെ വിശദീകരണവുമായി കൗൺസിൽ രംഗത്ത് വന്നു. നിലവിലുണ്ടായിരുന്ന നിയമം ഒാർമിപ്പിക്കാനാണ് ഇമെയിൽ സന്ദേശം നൽകിയതെന്നായിരുന്നു പ്രതികരണം. തുടക്കം മുതലേ മാംസ ഭക്ഷണം പ്രത്യേക പാത്രങ്ങളിലാണ് വിളമ്പാറുള്ളത്. ആ നിയമം തുടരാനാണ് നിർദേശിച്ചത്. ആരുടെയും വികാരം വ്രണപ്പെടുത്താനായിരുന്നില്ലെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.