കാൺപൂർ ഐ.ഐ.ടിയിൽ പാക് കവിയുടെ കവിത ചൊല്ലി; വിദ്യാർഥികൾക്കെതിരെ അന്വേഷണം
text_fieldsലഖ്നോ: പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത കാൺപൂർ ഐ.ഐ.ടി വിദ്യാർഥികൾ ചൊല്ലിയ സംഭവത്തിൽ അന്വേഷണം. ഇതിനായി ആറംഗ അന്വേഷണ കമ്മറ്റിക്ക് ഐ.ഐ.ടി രൂപം നൽകിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ വിദ്യാർഥിക ൾ നടത്തിയ ചെറുത്തു നിൽപ്പിന് ഐക്യദാർഢ്യമായാണ് ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ‘ഹം ദേഖേംേഗ’ എന്നു തുടങ്ങുന്ന കവി ത വിദ്യാർഥികൾ ചൊല്ലിയത്.
ഒരു ഐ.ഐ.ടി വിദ്യാർഥി ‘ഹം ദേഖേംഗേ’ എന്ന കവിത ചൊല്ലി. ഇതിനെതിരെ താത്ക്കാലിക അധ്യാപകനായ ഡോ. വശിമന്ദ് ശർമയും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 16 പേർ ചേർന്ന് ഐ.ഐ.ടി ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. കവിതയിലെ ചില വാക്കുകൾ ഹൈന്ദവ വികാരം വ്രണപ്പെടുത്തുമെന്ന് സൂചിപ്പിച്ചായിരുന്നു പരാതി -ഐ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു.
അന്വേഷണത്തിെൻറ ഭാഗമായി ചില വിദ്യാർഥികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും മറ്റു ചില വിദ്യാർഥികളെ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്നും അഗർവാൾ അറിയിച്ചു.
അതേസമയം, കാൺപൂർ ഐ.ഐ.ടിയുടെ പ്രവർത്തിക്കെതിരെ ജാവേദ് അക്തർ രംഗത്തെത്തി. ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത ഹിന്ദു വിരുദ്ധമെന്ന് ആരോപിച്ച് വിദ്യാർഥികൾശക്കതിരെ അന്വേഷണം നടത്തുന്നതിനെ ബുദ്ധിശൂന്യതയെന്നും തമാശയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഗൗരവമായി ഈ വിഷയത്തിൽ അഭിപ്രായം പറയുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫൈസ് അഹമ്മദ് ഫൈസ് ജീവിതത്തിെൻറ പകുതിയും ജീവിച്ചത് ഇന്ത്യക്ക് പുറത്താണ്. പാക് വിരുദ്ധനെന്നാണ് അദ്ദേഹത്തെ അവിടെ വിളിക്കുന്നത്. സിയ ഉൽ ഹഖിന്‍റെ വർഗീയ മൗലികവാദ സർക്കാറിനെതിരെ എഴുതിയതായിരുന്നു അദ്ദേഹത്തിന്‍റെ ‘ഹം ദേഖേംേഗ’ എന്നും ജാവേദ് അക്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.