ബീഫ് ഫെസ്റ്റ്: മർദനമേറ്റ മലയാളി ഐ.ഐ.ടി വിദ്യാർഥിയുടെ കണ്ണ് തകർന്നു
text_fields
ചെന്നൈ: കശാപ്പിനുള്ള കന്നുകാലി വിൽപന നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മദ്രാസ് ഐ.ഐ.ടിയിൽ നടന്ന ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത മലയാളി വിദ്യാർഥിക്ക് ക്രൂരമർദനം. മലപ്പുറം പൊന്നാനി സ്വദേശി ആർ. സൂരജിനാണ് ഹിന്ദുത്വ അനുകൂല സംഘടനയുടെ പ്രവർത്തകരായ വിദ്യാർഥികളുടെ ആക്രമണത്തിൽ വലതു കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. സൂരജിനെ നുങ്കംപാക്കത്തുള്ള ശങ്കരനേത്രാലയത്തിൽ പ്രവേശിപ്പിച്ചു.
ഓഷ്യൻ എൻജിനീയറിങ്ങിൽ എം.എസ് വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ്കുമാർ സിങ്ങിെൻറ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സൂരജിെൻറ സുഹൃത്തുക്കൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ഐ.ഐ.ടി കാമ്പസിലുള്ള ഹിമാലയ മെസിലാണ് സംഭവം. വിദ്യാർഥികൾ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലും ഡീനിനും പരാതി നൽകി. പൊലീസ് കാമ്പസിലെത്തി വിദ്യാർഥികളുടെ മൊഴിയെടുത്തു.
അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ പ്രവർത്തകനായ സൂരജ്, എയറോനോട്ടിക്കൽ സയൻസിൽ ഗവേഷകവിദ്യാർഥിയാണ്. അക്രമികൾ എ.ബി.വി.പി പ്രവർത്തകരാണെന്ന് സൂരജിെൻറ സുഹൃത്തുക്കൾ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഐ.ഐ.ടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ആക്രമിക്കുമെന്നും ആശുപത്രിയിലെത്തി മനീഷ്കുമാർ സിങ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.
Chennai (Tamil Nadu): A IIT- Madras PhD scholar attacked allegedly by right-wing students for organising 'Beef Fest' in IIT-M pic.twitter.com/dl6ixlQjbI
— ANI (@ANI_news) May 30, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.