Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ഐ.ടി മദ്രാസ്...

ഐ.ഐ.ടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം

text_fields
bookmark_border
ഐ.ഐ.ടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റാ​ങ്കി​ങ് ഫ്രേം​വ​ർ​ക്ക് (എ​ൻ.​ഐ.​ആ​ർ.​എ​ഫ്) റാ​ങ്ക് പ​ട്ടി​ക​യി​ൽ ഐ.​ഐ.​ടി മ​ദ്രാ​സ് ഒ​ന്നാ​മ​ത്. തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് സ്ഥാ​പ​നം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് (ഐ.​ഐ.​എ​സ്‍സി) ര​ണ്ടാം സ്ഥാ​ന​വും ഐ.​ഐ.​ടി ബോം​ബെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഐ.​ഐ.​ടി ഡ​ൽ​ഹി ഇ​ത്ത​വ​ണ നാ​ലാം സ്ഥാ​ന​ത്താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി. ജെ.​എ​ൻ.​യു, ജാ​മി​അ മി​ല്ലി​യ ഇ​സ്‍ലാ​മി​യ്യ എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ പ​ത്തി​ൽ ഒ​മ്പ​തും ഐ.​ഐ.​ടി​ക​ളാ​ണ്. തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം ത​വ​ണ​യും ഐ.​ഐ.​ടി മ​ദ്രാ​സ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഐ.​ഐ.​ടി ഡ​ൽ​ഹി, ഐ.​ഐ.​ടി ബോം​ബെ എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

മാ​നേ​ജ്മെ​ന്റ് കോ​ള​ജു​ക​ളി​ൽ ഐ.​ഐ.​എം അ​ഹ്മ​ദാ​ബാ​ദി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ഐ.​ഐ.​എം ബാം​ഗ്ലൂ​ർ, ഐ.​ഐ.​എം കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ആ​ദ്യ പ​ത്തി​ൽ ര​ണ്ട് ഐ.​ഐ.​ടി​ക​ളും (ബോം​ബെ, ഡ​ൽ​ഹി) ഇ​ടം നേ​ടി. ഫാ​ർ​മ​സി കോ​ള​ജു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജാ​മി​അ ഹം​ദ​ർ​ദി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും ബി​റ്റ്സ് പി​ലാ​നി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കോ​ള​ജു​ക​ളി​ൽ ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഹി​ന്ദു കോ​ള​ജ് മു​ന്നി​ലെ​ത്തി. മി​രാ​ൻ​ഡ ഹൗ​സ് കോ​ള​ജ്, സെ​ന്റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ലോ ​കോ​ള​ജു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബം​ഗ​ളൂ​രു നാ​ഷ​ന​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യൂ​നി​വേ​ഴ്സി​റ്റി, ഡ​ൽ​ഹി നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്സി​റ്റി, ഹൈ​ദ​രാ​ബാ​ദി​ലെ ന​ൽ​സാ​ർ യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വ​യാ​ണ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ. ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് പ്ലാ​നി​ങ് വി​ഭാ​ഗ​ത്തി​ൽ ഐ.​ഐ.​ടി റൂ​ർ​ക്കി​യാ​ണ് ഒ​ന്നാ​മ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഐ.​ഐ.​ടി ഖ​ര​ഗ്പൂ​രും എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റു​മു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) ഒ​ന്നാം സ്ഥാ​ന​വും ച​ണ്ഡി​ഗ​ഢ് പി.​ജി.​ഐ.​എം.​ഇ, സി.​എം.​സി വെ​ല്ലൂ​ർ എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. ഡെൻറ​ൽ കോ​ള​ജു​ക​ളി​ൽ ചെ​ന്നൈ​യി​ലെ സ​വി​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ടെ​ക്‌​നി​ക്ക​ൽ സ​യ​ൻ​സ​സും മ​ണി​പ്പാ​ൽ കോ​ള​ജ് ഓ​ഫ് ഡെൻറ​ൽ സ​യ​ൻ​സ​സും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ മൂ​ന്നാം റാ​ങ്ക് ന്യൂ​ഡ​ൽ​ഹി​യി​ലെ മൗ​ലാ​ന ആ​സാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെൻറ​ൽ സ​യ​ൻ​സ​സ് ക​ര​സ്ഥ​മാ​ക്കി.

ഗ​വേ​ഷ​ണ​ത്തി​​ൽ ഐ.​ഐ.​എ​സ്‌​സി ബം​ഗ​ളൂ​രു ഒ​ന്നാ​മ​തെ​ത്തി. ഐ.​ഐ.​ടി മ​ദ്രാ​സും ഐ.​ഐ.​ടി ഡ​ൽ​ഹി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. സം​സ്ഥാ​ന പൊ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യി പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച വി​ഭാ​ഗ​ത്തി​ൽ ചെ​ന്നൈ​യി​ലെ അ​ണ്ണാ യൂ​നി​വേ​ഴ്സി​റ്റി ഒ​ന്നാം സ്ഥാ​ന​വും കൊ​ൽ​ക്ക​ത്ത​യി​ലെ ജാ​ദ​വ്പൂ​ർ യൂ​നി​വേ​ഴ്സി​റ്റി ര​ണ്ടാം സ്ഥാ​ന​വും പു​ണെ​യി​ലെ സാ​വി​ത്രി​ഭാ​യ് ഫൂ​ലെ യൂ​നി​വേ​ഴ്സി​റ്റി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - IIT Madras ranked best higher educational institution in India
Next Story